തൃശ്ശൂർ : കളക്ടറേറ്റിൽ ബോംബ് വെക്കുമെന്ന് ഭീഷണി മുഴക്കിയ ആൾ പിടിയിൽ. ഗുരുവായൂർ നെന്മിനി സ്വദേശി സജീവനാണ് പിടിയിലായത്. തൃശ്ശൂർ കളക്ടറേറ്റിൽ ബോംബുവെക്കുമെന്നായിരുന്നു ഭീഷണി. തൃശ്ശൂർ വെസ്റ്റ്‌പോലീസാണ് ഇയാളെ പിടികൂടിയത്.
മദ്യലഹരിയിലാണ് ഇയാൾ ബോംബ് ഭീഷണി മുഴക്കിയതെന്ന് പോലീസ് പറഞ്ഞു. ഇതിന് മുൻപും കളക്ടറേറ്റിൽ മദ്യപിച്ചെത്തി സജീവൻ ബഹളമുണ്ടാക്കിയിട്ടുണ്ടെന്നാണ് വിവരം.
















Comments