നൃൂഡൽഹി: ഏഷ്യയിലെ ഏറ്റവും വലിയ ഇരട്ടപ്പാതയുളള തുരങ്കം ജമ്മുകശ്മീരിൽ. കശ്മീരിലെ പാതകൾ എല്ലാ കാലാവസ്ഥയിലും ഉപയോഗപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമായാണ് സോജിലയിൽ വൻ തുരങ്കം നിർമിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 11,578 അടി ഉയരത്തിലാണ് തുരങ്ക നിർമാണം നടക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക, സൈനിക മേഖലകളിൽ വലിയ പ്രാധാന്യമുള്ള ഈ തുരങ്കത്തിന് 14.15 കിലോമീറ്ററാണ് ദൈർഘ്യം.
ലേ, ലഡാക്ക് മേഖലകളെ ശ്രീനഗറുമായും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായും ബന്ധിപ്പിക്കുന്ന സോജില തുരങ്കത്തിന്റെ ജോലികൾ കാലാവസ്ഥയെ അതിജീവിച്ച് മുന്നേറുകയാണ്. ആധുനിക സാങ്കേതിക വിദ്യകൾ പൂർണമായും ഉപയോഗപ്പെടുത്തി കാലാവസ്ഥയെ വെല്ലുവിളിച്ചു കൊണ്ട് നിർമിക്കുന്ന തുരങ്കം പൂർത്തിയായാൽ അത് എൻജിനീയറിങ് മേഖലയുടെ ഒരു വലിയ നേട്ടമാണെന്നും ദേശീയപാതാ അധികൃതർ വ്യക്തമാക്കി.
ലഡാക്കിലേക്കും തലസ്ഥാനമായ ലേയിലേക്കും മഞ്ഞുകാലത്തുളള യാത്ര വലിയ പ്രയാസമാണ്. കനത്ത മഞ്ഞുവീഴ്ച കാരണം ശ്രീനഗർലഡാക്ക് ഹൈവേ നവംബർ പകുതിയേടെ അടച്ചിടുകയാണ് പതിവ്. പാത അടച്ചിടുന്ന സമയം വ്യാപാരരംഗത്തും സൈനിക രംഗത്തും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാറുണ്ട്. സോജിലയിൽ ഇരുഭാഗത്തേക്കും സഞ്ചരിക്കാവുന്ന തുരങ്കം സജ്ജമാകുന്നതോടെ ഇതിനു പരിഹാരമാകുമെന്നാണ് പ്രതിക്ഷയെന്നും എംഇഐഎൽ മാനേജിംഗ് ഡയറക്ടർ പി വി കൃഷ്ണറെഡ്ഡി പറഞ്ഞു.
Comments