ന്യൂഡൽഹി: അടുത്ത വർഷം ബിർമിങ്ഹാമിൽ നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ നിന്നും ഇന്ത്യൻ ഹോക്കി ടീം പിൻമാറി. ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് മാത്രമായി യുകെ ഏർപ്പെടുത്തിയിട്ടുള്ള പ്രത്യേക ക്വാറന്റൈൻ നിയമങ്ങളാണ് ടീമിന്റെ പിൻമാറ്റത്തിനുള്ള കാരണം. ഹോക്കി ഇന്ത്യ പ്രസിഡന്റ് ജ്ഞാനന്ദ്രോ നിങ്കൊമ്പമാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് നരീന്ദ ബത്രയോട് ഇക്കാര്യം അറിയിച്ചത്.
ബിർമിങ്ഹാം ഗെയിംസിൽ ഹാങ്‌ഷോ ഏഷ്യൻ ഗെയിംസിനും ഇടയിൽ 32 ദിവസത്തെ ഇടവേള മാത്രമാണുള്ളത്. 2024 പാരിസ് ഒളിമ്പിക്‌സിലെ മിന്നുന്ന വിജയത്തിനായി ഏഷ്യൻ ഗെയിംസിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ടീമിന്റെ തീരുമാനം. അതുകൊണ്ടു തന്നെ കൊറോണ പ്രതിസന്ധി രൂക്ഷമായി നിലനിൽക്കുന്ന ബ്രിട്ടനിൽ കളിച്ച് ഹോക്കി താരങ്ങളുടെ ആരോഗ്യത്തിനു ഭീഷണിയുണ്ടാക്കാൻ താൽപര്യമില്ലെന്നാണ് ഹോക്കി ഇന്ത്യയുടെ വാദം.
ഇന്ത്യയുടെ വാക്‌സിൻ സർട്ടിഫിക്കേറ്റ് അംഗീകരിക്കാൻ യുകെ വിമുഖതകാണിച്ചിരുന്നു. കൂടാതെ, ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിവേചനപരമായ ക്വാറന്റൈൻ നിയമങ്ങളും യുകെ ഏർപ്പെടുത്തിയിരുന്നു. ഇതും പിൻമാറ്റത്തിന് കാരണമാണെന്ന് നിങ്കൊമ്പം അറിയിച്ചു. ഇതിന് പകരം വീട്ടിയ ഇന്ത്യ യുകെയിൽ നിന്നുള്ള യാത്രക്കാർക്ക് കടുത്ത നിയമങ്ങൾ ഏർപ്പെട്ടുത്തിയിട്ടുണ്ട്.
















Comments