ന്യൂഡൽഹി: ജപ്പാൻ ഇന്ത്യ സംയുക്ത നാവിക പരിശീലനം(ജിമെക്‌സ്) അഞ്ചാം പതിപ്പ് ഒക്ടോബർ 6ന് ആരംഭിക്കും. അറബിക്കടലിലാണ് ഇരു രാജ്യങ്ങളുടെയും സംയുക്ത പരിശീലനം അരങ്ങേറുന്നത്.
സമുദ്ര സുരക്ഷയ്‌ക്ക് പ്രാധാന്യം നൽകുന്ന ജിമെക്‌സ് പരമ്പര 2012 ജനുവരി മുതലാണ് ഇരു രാജ്യങ്ങളും ആരംഭിച്ചത്. 2020 സെപ്റ്റംബറിലാണ് അവസാന പതിപ്പ് സംഘടിപ്പിച്ചത്. ഇന്ത്യൻ നാവിക സേനയെ പ്രതിനിധീകരിച്ച് തദ്ദേശീയമായി നിർമ്മിച്ച ഗൈഡഡ് മിസൈൽ സ്റ്റേൽത്ത് ഡിസ്‌ട്രോയർ ‘കൊച്ചി’യും ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ് ‘ടെഗും’ പരിശീലനത്തിൽ പങ്കെടുക്കും. റിയർ അഡ്മിറൽ അജയ് കൊച്ചാർ, വെസ്റ്റേൺ ഫ്‌ലീറ്റിനെ നിയന്ത്രിക്കുന്ന ഫ്‌ലാഗ് ഓഫീസർ എന്നിവരാണ് സേനാനായകത്വം വഹിക്കുന്നത്.
ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ (ജെഎംഎസ്ഡിഎഫ്) ഇസുമോ ക്ലാസ് ഹെലികോപ്റ്റർ കാരിയറും മുരാസാമുമായ ‘കാഗയും’, ഗൈഡഡ് മിസൈൽ ഡിസ്‌ട്രോയറുമാണ് ജപ്പാന്റെ നാവികസേനയെ പ്രതിനിധീകരിച്ച് പരിശീലനത്തിൽ പങ്കെടുക്കുന്നത്. റിയർ അഡ്മിറൽ ഇകെഉച്ചി ഇസുരു, കമാൻഡർ എസ്‌കോർട്ട് ഫ്‌ലോട്ടില്ല എന്നിവരാണ് ജപ്പാന്റെ പരിശീലനത്തിന് സേനാനായകത്വം വഹിക്കുന്നത്.
കപ്പലുകൾക്കു പുറമെ പി8ഐ ലോംഗ് റെയ്ജ് മാരിടൈം പട്രോൾ യുദ്ധവിമാനവും, ഡോർണിയർ മാരിടൈം പട്രോൾ യുദ്ധവിമാനവും, ഇന്റഗ്രൽ ഹെലികോപ്റ്ററുകൾ, മിഗ് 29 കെ യുദ്ധവിമാനം എന്നിവയും ജിമെക്‌സിൽ പങ്കെടുക്കും.
















Comments