മലപ്പുറം: മലപ്പുറം താനൂരിൽ പെട്രോളുമായി പോയ ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ടു. വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പെട്രോള്‍ ചോരുകയാണ്. പ്രദേശത്തെ സുരക്ഷ കണക്കിലെടുത്ത് വൈദ്യുതി വിച്ഛേദിച്ചു. പരിസരത്തെ ആളുകളെ ഒഴിപ്പിക്കുന്നു.അഗ്നിശമന സേനയും പോലീസും സ്ഥലത്ത് എത്തി അപകടം ഒഴിവാക്കാനുള്ള നടപടികൾ തുടരുന്നു.
അപകടാവസ്ഥ ഒഴിവാക്കുന്നതിനായി റോഡില്‍ മണ്ണിടുന്നത് തുടരുകയാണ്. മലപ്പുറത്ത് നിന്ന് ഉള്‍പ്പടെ വിവിധ സ്ഥലങ്ങളില്‍നിന്ന് ഫയര്‍എഞ്ചിനുകള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്
താനൂർ ജംങ്ഷനിൽ പെട്രോൾ ടാങ്കറിന്റെ ലീക്ക് നിന്നിട്ടുണ്ട്. അപകടത്തിൽ പെട്ട ടാങ്കറിൽ നിന്ന് ഇന്ധനം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നു.
റോഡിലും അഴുക്ക് ചാലിലും പെട്രോൾ പരന്നിട്ടുണ്ട്. എന്നാൽ പ്രദേശത്ത് ഇപ്പോൾ അപകട സാധ്യതയില്ലെന്നും മഴ പെയ്യുന്നത് അപകടം ഒഴിവാക്കുമെന്നും പോലീസ് അറിയിച്ചു.
Comments