ന്യൂഡൽഹി: വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ സേവനങ്ങൾ തടസപ്പെട്ടപ്പോൾ നേട്ടം കൊയ്ത് ടെലിഗ്രാം. 70 മില്ല്യൺ പുതിയ ഉപഭോക്താക്കളെയാണ് ടെലിഗ്രാം ഒരു ദിവസം കൊണ്ട് സമ്പാദിച്ചത്. വാട്‌സ്ആപ്പിന് തുല്യമായ സേവനങ്ങൾ പ്രദാനം ചെയ്യുന്ന ആപ്പാണ് ടെലിഗ്രാം.
‘ടെലിഗ്രാമിന് ഇത് വലിയ നേട്ടം. പ്രതിദിന റേറ്റിംഗിൽ റെക്കോർഡ് ഉയർച്ച. ഒറ്റ ദിവസം കൊണ്ട് 70 മില്ല്യൺ പുതിയ ഉപഭോക്താക്കൾ’ ടെലിഗ്രാം സ്ഥാപകൻ പവൽ ഡുറോവ് കുറിച്ചു.
ഏതാണ്ട് ഏഴ് മണിക്കൂറിന് ശേഷമാണ് വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ സേവനങ്ങൾ പുനഃസ്ഥാപിച്ചത്. തടസങ്ങൾ നേരിട്ടതിൽ ഉപഭോക്താക്കളോട് ക്ഷമ ചോദിച്ച് ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം നേരം സേവനങ്ങൾ നിലയ്‌ക്കുന്നത്.
അതേസമയം സേവനങ്ങൾ തടസപ്പെട്ടതോടെ ഫേസ്ബുക്കിന്റെ ഓഹരി മൂല്യം 4.9 ശതമാനത്തിൽ അധികം ഇടിഞ്ഞിരുന്നു. രണ്ടാമത്തെ വലിയ ഡിജിറ്റിൽ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കിന്റെ പരസ്യ വരുമാനത്തിൽ ഏകദേശം 545,000 കോടി നഷ്ടമാണ് സംഭവിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തു വന്നത്.
Comments