ഐസ്വാൾ : മുൻ ഭാര്യയെ ചാവേർ ആക്രമണത്തിൽ കൊലപ്പെടുത്തി അറുപത്തിരണ്ടുകാരൻ. മിസോറമിലെ ലുങ്ക്‌ലി ജില്ലയിലാണ് സംഭവം നടന്നത്. രോഹിമിങ്ക്‌ലിയാന എന്നയാളാണ് ആക്രമണം നടത്തിയത്. ചാവേർ ആക്രമണത്തിൽ രോഹിമിങ്ക്‌ലിയാനയും മുൻ ഭാര്യ പി ലാൽതിയാങ്ക്‌ലിമിയും(61) കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.
വസ്ത്രത്തിൽ ജെലാറ്റിൻ നിറച്ചാണ് ഇയാൾ ആക്രമണം നടത്തിയത് എന്ന് പോലീസ് പറയുന്നു. ലാൽതിയാങ്ക്‌ലിമിയും മകളും പച്ചക്കറി വിൽക്കുന്നതിനിടെയായിരുന്നു സംഭവം. ഇവരുടെ അടുത്ത് വന്നിരുന്ന രോഹിമിങ്ക്‌ലിയാന മുൻ ഭാര്യയോട് സിഗരറ്റ് ആവശ്യപ്പെട്ടു. ഇത് നൽകിയതിന് പിന്നാലെ ഇയാൾ മുൻ ഭാര്യയെ കെട്ടിപ്പിടിക്കുകയായിരുന്നു. തുടർന്നാണ് ബോംബ് പൊട്ടിത്തെറിച്ചത് എന്ന് ദൃക്‌സാക്ഷിയായ മകൾ പറയുന്നു.
ആക്രമണം നടന്ന് ഉടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു വർഷം മുൻപാണ് ഇരുവരും തമ്മിൽ വേർപിരിഞ്ഞത്. ഇതിന്റെ പ്രതികാരമാണ് ഭാര്യയെ കൊലപ്പെടുത്താൻ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.















Comments