ന്യൂഡൽഹി : രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച ഗുരുഗ്രാം കൊലപാതകക്കേസിലെ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു.
ഗുരുഗ്രാമിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്ലസ്ടു വിദ്യാർത്ഥിക്കാണ് കോടതി ജാമ്യം നിഷേധിച്ചത്. പ്രതി പുറത്തിറങ്ങിയാൽ കേസിന്റെ തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
കേസിൽ 2017 നവംബർ 7ന് ആണ് പ്ലസ്ടു വിദ്യാർത്ഥി അറസ്റ്റിലായത് നീണ്ട മൂന്ന് വർഷവും പതിനൊന്നുമാസവുമായി ജാമ്യത്തിനായി പരിശ്രമിക്കുകയായിരുന്നു പ്രതി. എന്നാൽ വിചാരണയിൽ പുരോഗതിയില്ലാത്തതിനാൽ പ്രതിയുടെ കസ്റ്റഡി കാലാവധി കുറവാണെന്ന് കോടതി നിരീക്ഷിച്ചു.
2017 സെപ്തംബർ 8 നാണ് സ്‌കൂളിനുള്ളിൽ പ്രത്യുമ് താക്കൂർ എന്ന ഏഴുവയസുകാരന്റെ മൃതദേഹം ക
ഴുത്തറത്ത നിലയിൽ കണ്ടെത്തിയത്.കേസിൽ സ്‌കൂളിലെ ബസ് ജീവനക്കാരൻ പീഡനശ്രമത്തിനിടെ കൊലപ്പെടുത്തിയെന്നായിരുന്നു പ്രാഥമിക നിഗമനം. പിന്നീട് നടന്ന അന്വേഷണത്തിലാണ് അതേസ്‌കൂളിലെ വിദ്യാർത്ഥിയെ സിബിഐ അറസ്റ്റ് ചെയതത്.
















Comments