ന്യൂഡൽഹി: ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം കുറ്റമറ്റതും ശക്തവുമാണെന്ന് വിദേശകാര്യ ഡെപ്യൂട്ടി സെക്രട്ടറി. ഇന്ത്യ സന്ദർശിക്കുന്ന വെൻഡീ. ആർ. ഷെർമാനാണ് പ്രസ്താവന നടത്തിയത്. കൊറോണയ്‌ക്ക് ശേഷമുള്ള സാമ്പത്തിക ആരോഗ്യ മേഖലയിലെ പങ്കാളിത്തം, പസഫിക് മേഖലയിലെ പ്രതിരോധം, കാലവസ്ഥാ നിയന്ത്രണങ്ങൾ എന്നീ വിഷയങ്ങളിലാണ് ഇന്തോ-അമേരിക്ക ചർച്ചകൾ പുരോഗമിക്കുന്നത്.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ശൃംഗ്ലയുമായിട്ടാണ് കൂടിക്കാഴ്ചനടന്നത്. ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ ശക്തി വർദ്ധിക്കുകയാണെന്നും വിവിധ മേഖലകളിലെ നിർണ്ണായക പങ്കാളിത്തം ശക്തമായി തുടരുമെന്നും വെൻഡി പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിലുണ്ടാക്കിയ എല്ലാ ധാരണകളും പാലിക്കപ്പെടും. നിശ്ചയിച്ച ലക്ഷ്യങ്ങൾ ഇരുരാജ്യങ്ങളും ഉടൻ പൂർത്തീകരിക്കുമെന്ന് വെൻഡിയും ശൃംഗ്ലയും സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.
Comments