തെലങ്കാന: ബോളിവുഡ് താരം സോനു സൂദിനായി പുതിയ ഒരു ക്ഷേത്രം കൂടി പണിത് ആരാധകർ. ഖമ്മം ജില്ലയിലെ ഗർലപ്പട ഗ്രാമത്തിൽ താമസിക്കുന്ന ഒരു കുടുംബമാണ് ക്ഷേത്രം നിർമ്മിച്ചത്.
കൊറോണ മഹാമാരി സമയത്ത് അദ്ദേഹം നിരവധി ആളുകളെ സഹായിച്ചിട്ടുണ്ടെന്നും ദൈവത്തെ പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. കഴിഞ്ഞ വർഷം തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലെ ദുബ്ബതണ്ട ഗ്രാമത്തിലാണ് താരത്തിന്റെ പേരിൽ ആദ്യ ക്ഷേത്രം നിർമ്മിച്ചത്.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാരെ അവരുടെ സ്വന്തം സ്ഥലങ്ങളിൽ എത്തിക്കാൻ നിരവധി സഹായങ്ങളാണ് സോനു സൂദ് ചെയ്തത്. അതോടൊപ്പം നിരവധി കുടിയേറ്റ തൊഴിലാളികൾക്കായി നിരവധി ജോലി സാധ്യതകൾ നടൻ വാഗ്ദാനം ചെയ്തിരുന്നു. ഒരുപാട് സഹായങ്ങളും സേവനങ്ങളുമാണ് താരം മഹാമാരി സമയത്ത് ഗ്രാമപ്രദേശങ്ങളിൽ ഉളളവർക്ക് വേണ്ടി ചെയ്തത്.
Comments