തിരുവനന്തപുരം: ഇന്ത്യയിൽ 35 സംസ്ഥാനങ്ങൾ ഉണ്ടെന്ന വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ അബദ്ധ പ്രസ്താവനയയ്‌ക്ക് പരിഹാസവുമായി സോഷ്യൽ മീഡിയ. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മാർഗരേഖ പുറത്തിറക്കുന്നതിനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് മന്ത്രിക്ക് അബദ്ധം പിണഞ്ഞത്.
ഇന്ത്യയിലെ 35 സംസ്ഥാനങ്ങളിൽ സ്‌കൂൾ തുറന്നു’- മന്ത്രി പറഞ്ഞു. ഉടനെ പറഞ്ഞുപോയത് അബദ്ധമായോ എന്ന് തോന്നിയ മന്ത്രി ഉടനെ തിരുത്തി: ‘ഇന്ത്യയിൽ 23 സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ തുറന്നു’. ഇതുപോലും അറിയാത്തയാളാണോ കേരളത്തിന്റെ വിദ്യാഭ്യാസമന്ത്രി എന്നാണ് ജനങ്ങൾ ചോദിക്കുന്നത്.
ജമ്മു കശ്മീരിനെ പകുത്ത് ജമ്മു കശ്മീർ, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശമാക്കിയതിന് പിന്നാലെ രാജ്യത്തിന്റെ പുതിയ ഭൂപടം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ഇന്ത്യയുടെ സംസ്ഥാനങ്ങളുടെ എണ്ണം 29ൽ നിന്ന് 28 ആയി കുറഞ്ഞിരുന്നു. കേന്ദ്ര ഭരണപ്രദേശങ്ങളുടെ എണ്ണം ഏഴിൽ നിന്ന് ഒമ്പത് ആയും ഉയർന്നു. ഇക്കാര്യം അറിയാതെയാണ് ശിവൻകുട്ടിയുടെ പ്രസ്താവന.
Comments