നൃൂഡൽഹി: രാസവളം കയറ്റുമതിയിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ സഹോരദനായ അഗ്രസൻ ഗെഹ്ലോട്ടിന്റെ മൊഴി ഇഡി രേഖപ്പെടുത്തി. രണ്ട് മണിക്കൂറിലധികമാണ് ആദ്യ റൗണ്ട് ചോദ്യം ചെയ്യൽ നടന്നത്. മറ്റ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കുള്ള മറുപടിയുടെ അടിസ്ഥാനത്തിലാണ് അഗ്രസൻ ഗെഹ്ലോട്ടിന്റെ മൊഴി രേഖപ്പെടുത്തിയത്.
അവരുടെ എല്ലാ ചോദ്യങ്ങൾക്കും ഞാൻ മറുപടി നൽകി. എനിക്കെതിരെ 120 മുതൽ 130 കോടി രൂപ വരെ അഴിമതി ആരോപണം ഉന്നയിക്കുന്നവർക്ക് ഇത്രയും പണം ഉപയോഗിച്ച് വാങ്ങാൻ കഴിയുന്ന മെറ്റീരിയലിന്റെ അളവും പീന്നിട് അത് എവിടെ സൂക്ഷിക്കാൻ കഴിയുമെന്നും അറിയിക്കണമെന്ന് ചോദ്യം ചെയ്യലിന് ശേഷം അഗ്രസൻ ഗെഹ്ലോട്ട് പറഞ്ഞു
ഒക്‌ടോബർ 4 ന് ആയിരുന്നു അനധികൃത വളം കയറ്റുമതി കേസുമായി ബന്ധപ്പെട്ട് ഇഡി അദ്ദേഹത്തെ
വിളിച്ചുവരുത്തിയത്. കഴിഞ്ഞ മാസവും ഡൽഹിയിൽ ഇഡിക്ക് മുന്നിൽ അഗ്രസൻ ഹാജരായിരുന്നു. എന്നാൽ ആഗ്രസൻ ഗെഹ്ലോട്ട് കേസിൽ തന്റെ പങ്കാളിത്തം നിഷേധിച്ചിച്ചിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് അതിൽ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭരണവില കയറ്റുമതി അഴിമതി ആരോപണം എന്നിവ പ്രകാരം 2007-09 കസ്റ്റംസ് വകുപ്പ് അനുസരിച്ച് ഇഡി ആഗ്രസനെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. 2013 ൽ ആയിരുന്നു ആ കേസ് അവസാനിച്ചത്.
















Comments