മുട്ടകൾ കൈകാര്യം ചെയ്യുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് നമ്മൾക്ക് ഒക്കെ അറിയാം. ഒന്ന് ശ്രദ്ധ തെറ്റിയാൽ പിന്നയാ മുട്ടയുടെ കാര്യം പറയണ്ട. എന്നാൽ 735 മുട്ടകൾ തൊപ്പിയിൽ വച്ച് ബാലൻസ് ചെയ്‌ത്ത ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ് ആഫ്രിക്കാരനായ ഗ്രിഗറി ഡാ സിൽവ.
ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടിയവരുടെ പട്ടികയിൽ ലോകമെമ്പാടുമുള്ള നിരവധി കഴിവുള്ളവരും വൈദഗ്ധ്യമുള്ള പുരുഷന്മാരും സ്ത്രീകളും ഇടം പിടിച്ചിട്ടുണ്ട്. എന്നാൽ വെസ്റ്റ് ആഫ്രിക്കയിൽ നിന്ന് ആദ്യമായാണ് ഒരാൾ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം പിടിച്ചത്.
735 മുട്ടകളും ഒരൊറ്റ തൊപ്പിയിൽ വച്ചാണ് ഗ്രിഗറി ഡാ സിൽവ തന്റെ മികവ് കാട്ടിയത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് വീഡിയോ പുറത്ത് വിട്ടത്. മൂന്ന ദിവസമാണ് ഗ്രിഗറി ഇതിന് വേണ്ടി ചെലവഴിച്ചത്.ചൈനയിലെ സിസിടിവിക്കായുള്ള സ്‌പെഷ്യൽ ഷോയിലാണ് ഗ്രിഗറി ഗിന്നസ് വേൾഡ് റെക്കോർഡിന് അർഹനായത്. നിരവധി ആളുകളാണ് ഗ്രിഗറിയ്‌ക്ക് പ്രചോദനമായി രംഗത്ത് എത്തിയത്.
Comments