യുപിയിലെ മദ്രസകളിൽ കണക്കും ചരിത്രവും സയൻസും നിർബന്ധിത പാഠ്യവിഷയങ്ങളാക്കി
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യുപിയിലെ മദ്രസകളിൽ കണക്കും ചരിത്രവും സയൻസും നിർബന്ധിത പാഠ്യവിഷയങ്ങളാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2021, 06:00 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിലെ മദ്രസകളിൽ ഇനി കണക്കും ചരിത്രവും സയൻസും നിർബന്ധിത പാഠ്യവിഷയങ്ങളാക്കി. അടുത്ത അക്കാദമിക വർഷം മുതൽ ഇത് പ്രാബല്യത്തിലാകും. യുപി ബോർഡ് ഓഫ് മദ്രസ എഡ്യുക്കേഷനാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. സുതാര്യമായ നടത്തിപ്പിനായി സിലബസ് കമ്മറ്റിയും അഫിലിയേഷൻ കമ്മറ്റിയും പരീക്ഷാ കമ്മറ്റിയും റിസൾട്ട് കമ്മറ്റിയും രൂപീകരിക്കാനും തീരുമാനമായിട്ടുണ്ട്. 16,000 മദ്രസകളാണ് യുപിയിൽ ഉളളത്.

നിലവിൽ ഈ വിഷയങ്ങൾ മദ്രസ വിദ്യാർത്ഥികൾക്ക് ഓപ്ഷണലാണ്. എന്നാൽ അടുത്ത വർഷത്തോടെ വിഷയങ്ങൾ നിർബന്ധമായി പഠിപ്പിക്കേണ്ടി വരും. സീനിയർ സെക്കൻഡറി ക്ലാസ് വരെ ഇത് പാലിക്കണം. എൻസിഇആർടി സിലബസ് പിന്തുടരുന്ന പുസ്തകങ്ങളാണ് പഠിപ്പിക്കേണ്ടത്.

ഇന്നത്തെ കാലത്തിന് അനുസരിച്ചുളള അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഇത്തരം മോഡേൺ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്ന് മദ്രസകളിൽ നിന്ന് ആവശ്യമുയർന്നിരുന്നതായി മദ്രസ എഡ്യുക്കേഷൻ ബോർഡ് രജിസ്ട്രാർ ആർ.പി സിംഗ് പറഞ്ഞു. പുതിയ നിർദ്ദേശം അനുസരിച്ച് തുടക്കം മുതൽ സീനിയർ സെക്കൻഡറി തലം വരെയുളള കുട്ടികൾ സിബിഎസ് ഇ രീതിയിൽ വിഷയങ്ങൾ പഠിക്കേണ്ടതായി വരുമെന്നും ആർപി സിംഗ് കൂട്ടിച്ചേർത്തു.

മദ്രസകളുമായി ബന്ധപ്പെട്ടതും കുട്ടികളുടെയും രേഖകൾ ഡിജിറ്റലൈസ് ചെയ്യാനും പാസ്‌പോർട്ട് വേരിഫിക്കേഷനും ഉൾപ്പെടെയുളള ഡിജിറ്റൽ ജോലികൾക്കായി ഒരു ഐടി സെൽ മദ്രസ ബോർഡിന് കീഴിൽ ആരംഭിക്കാനും തീരുമാനമായിട്ടുണ്ട്. 2017 ൽ തന്നെ എൻസിഇആർടി സിലബസിലുളള ഉറുദു പുസ്തകങ്ങൾ മദ്രസകളിൽ പാഠ്യവിഷയമാക്കാൻ തീരുമാനമെടുത്തിരുന്നു. 2018-19 മുതൽ സിലബസ് പരിഷ്‌കരിക്കാനും തീരുമാനിച്ചിരുന്നു.

Tags: educationsyllabusup madrasasNCERTMadrasas
Share
Tweet
SendShare

More News from this section

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

കല്യാണത്തിന് എന്ന് പറഞ്ഞ് ജാമ്യം, പിന്നാലെ മാധ്യമങ്ങൾക്ക് മുന്നിൽ; ഭീകരവാദി ഷർജീൽ ഇമാമിന്റെ ഇടക്കാല ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്; കോടതിയിൽ ഹർജി നൽകി

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies