ബാറ്റ്മാൻ,സുപ്പർമാൻ,അയൺമാൻ,സ്‌പൈഡർമാൻ; ഈ പേരുകൾ പാസ് വേഡുകളായി ഇടുന്നവർ സൂക്ഷിക്കുക
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബാറ്റ്മാൻ,സുപ്പർമാൻ,അയൺമാൻ,സ്‌പൈഡർമാൻ; ഈ പേരുകൾ പാസ് വേഡുകളായി ഇടുന്നവർ സൂക്ഷിക്കുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2021, 09:42 pm IST
FacebookTwitterWhatsAppTelegram

സുപ്പർഹിറോക്കളുടെ പേരുകളാണ് പലരും ഇന്ന് പാസ്‌വേഡുകളായി ഇടുന്നത്. എന്നാൽ സൂപ്പർഹീറോകളുടെ പേരുകൾ പാസ്‌വേഡുകളായി ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് മോസില്ല ഫൗണ്ടേഷൻ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നത്. ഇന്റർനെറ്റ് ഉപയോക്താക്കൾ ഇത്തരം പാസ്‌വേഡുകൾ ഉപയോഗിക്കുന്നത് പതിവാണെന്നും ഇതുമൂലം ഹാക്കർമാർക്ക് നിങ്ങളുടെ വിലയേറിയ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്ന ജോലി എളുപ്പമാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. സൂപ്പർഹീറോ പേരുകൾ പാസ്‌വേഡുകളായിട്ടുളള അക്കൗണ്ടുകളാണ് ഏറ്റവും കൂടുതൽ ഹാക്ക് ചെയ്യപ്പെട്ടതെന്ന് പഠനത്തിൽ വെളിപ്പെടുത്തുന്നു. പേര്, ജനനത്തീയതി, അല്ലെങ്കിൽ ‘123456’ മുതലായ ലളിതമായ കോമ്ബിനേഷനുകൾ തുടങ്ങിയവ ആളുകൾ വളരെ സാധാരണയായി ഉപയോഗിക്കുന്ന പാസ്‌വേഡുകളാണ്.

ജെയിംസ് ഹൗലറ്റ് ലോഗൻ, ക്ലാർക്ക് കെന്റ്, ബ്രൂസ് വെയ്ൻ, പീറ്റർ പാർക്കർ തുടങ്ങിയ സൂപ്പർഹീറോ കഥാപാത്രങ്ങളുടെ യഥാർത്ഥ പേരുകൾ പോലും പാസ്‌വേഡുകളായി ഉപയോഗിക്കാതിരിക്കാനും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.എന്നാൽ അക്കങ്ങളും അക്ഷരങ്ങളും ചിഹ്നങ്ങളും കൂടിച്ചേർന്ന സങ്കീർണ്ണമായ പാസ്‌വേഡുകൾ ഹാക്കർമാർക്ക് കണ്ടുപിടിക്കാൻ വളരെ ബുദ്ധിമുട്ടാണ്.

പാസ്‌വേഡ് മാനേജർ നോർഡ്പാസിന്റെ ഒരു വാർഷിക റിപ്പോർട്ടിൽ 2020 -ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച പാസ്‌വേഡുകൾ കമ്പനി വെളിപ്പെടുത്തിയിരുന്നു. 2020 -ലും ഏറ്റവും കൂടുതൽ ഉപയോഗിച്ച് പാസ്‌വേഡ് ‘123456’ ആയിരുന്നു. 23 ദശലക്ഷത്തിലധികം ആളുകളുടെ പാസ് വേഡ് ആയിരുന്നു ഇത്. 2020-ൽ ഏറ്റവും കൂടുതൽ ഉപയോഗിച്ച രണ്ടാമത്തെ പാസ്‌വേഡ് ‘123456789’ ആണ്.

ഏറ്റവും കൂടുതൽ ഉപയോഗത്തിലുള്ള പാസ്‌വേഡുകൾ ഹാക്ക് ചെയ്യാൻ ഹാക്കർമാർ ഒരു സെക്കൻഡിൽ താഴെ മാത്രമെ സമയമെടുത്തുള്ളൂവെന്ന് റിപ്പോർട്ട് പറയുന്നു. 2015 ന് ശേഷവും പാസ്‌വേഡുകൾ കൈകാര്യം ചെയ്യുന്ന കാര്യത്തിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ലയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്.2015 ലും ‘123456’ ആയിരുന്നു ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെട്ടിരുന്ന പാസ്‌വേഡ്.

 

Tags: Superman
ShareTweetSendShare

More News from this section

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies