ബംഗളൂരു : മെക്ക് ഓഫാണെന്നുള്ള ധാരണയിൽ കോടികൾ കൈക്കൂലി വാങ്ങുന്ന കഥ പരസ്പരം പറഞ്ഞ് കോൺഗ്രസ് നേതാക്കൾ. മുൻ എംപി വിഎസ് ഉഗ്രപ്പയും കോൺഗ്രസ് മീഡിയ കോഡിനേറ്റർ എംഎ സലീമും തമ്മിൽ അടക്കം പറഞ്ഞതാണ് നാട്ടിൽ പാട്ടായത്.
കർണാടക കോൺഗ്രസ് അദ്ധ്യക്ഷൻ ഡികെ ശിവകുമാറും സഹായികളും കൈക്കൂലി വാങ്ങുന്നവരാണെന്നാണ് ഇവർ അബദ്ധവശാൽ പറഞ്ഞത്. വാർത്താ സമ്മേളനത്തിന് മുൻപായി മൈക്ക് ഓൺ ആയത് അറിയാതെ കുശലം പറയുകയായിരുന്നു ഉഗ്രപ്പയും സലീമും. ഇതിന് പിന്നാലെ കർണാടക കോൺഗ്രസ് മീഡിയ കോഡിനേറ്റർ എംഎ സലീമിനെ പാർട്ടിയിൽ നിന്ന് ആറുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്തു.ഉഗ്രപ്പയക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
ശിവകുമാറും അദ്ദേഹത്തിന്റെ അനുയായികളും കൈക്കൂലി വാങ്ങുമെന്നും മദ്യപാനികളാണെന്നും അടക്കം പറയുന്ന ഇവരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.ബിജെപി നേതാവ് അമിത് മാളവ്യ അടക്കം ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഉഗ്രപ്പയും സലീമും കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ചിരുന്നു. പത്രസമ്മേളനം തുടങ്ങുന്നതിന് മുൻപായിട്ടാണ് നേതാക്കൾ പരസ്പരം കാര്യങ്ങൾ ചെവിയിൽ പറഞ്ഞത്. എന്നാൽ മാദ്ധ്യമങ്ങളുടെ മൈക്ക് ഓണായിരുന്ന കാര്യം ഇരുവരും അറിഞ്ഞില്ല.
ആറ് മുതൽ എട്ടു ശതമാനം വരെയായിരുന്നു. ഇതിപ്പോൾ പത്ത് മുതൽ 12 ശതമാനം വരെയായി, എല്ലാം ഡികെയുടെ അഡ്ജസ്റ്റ്‌മെന്റാണ്.മുൾഗണ്ട് (ശിവകുമാറിന്റെ സഹായി ) 50-100 കോടി രൂപ വരെ സമ്പാദിച്ചു. മുൾ ഗണ്ടിന് ഇത്രയും സമ്പാദിക്കാനായെങ്കിൽ ഡികെ എത്രമാത്രം ഉണ്ടാക്കുന്നുണ്ടാവും ? എന്നാണ് കോൺഗ്രസ് നേതാവായ സലീം പറയുന്നത്. ശിവകുമാർ കടുത്ത മദ്യപാനിയാമെന്നും ഇരുവരും വീഡിയോയിൽ പറയുന്നുണ്ട്.
Comments