തിരുവനന്തപുരം : അതിഥി സൽക്കാരങ്ങൾക്കായി പതിനായിരങ്ങൾ ചിലവഴിച്ച് റവന്യൂമന്ത്രി കെ രാജൻ. കഴിഞ്ഞ രണ്ട് മാസം കൊണ്ട് 55,804 രൂപയാണ് റവന്യൂമന്ത്രി അതിഥി സൽക്കാരത്തിനായി ചിലവിട്ടത് എന്നാണ് കണക്കുകൾ. ചിലവിന്റെ കാര്യത്തിൽ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രനാണ് രണ്ടാം സ്ഥാനത്ത്.
33,285 രൂപയാണ് ശശീന്ദ്രൻ അതിഥി സൽക്കാരങ്ങൾക്കായി ചിലവിട്ടത്. 24,3998 രൂപ ചിലവിട്ട് അതിഥികളെ സൽക്കരിക്കാൻ ഒട്ടും പിന്നിലല്ലെന്ന് വിഡി സതീശനും വ്യക്തമാക്കുന്നു. സൽക്കാരങ്ങൾക്കായി പണം ചിലവിട്ടതിൽ ഏറെ പിന്നിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനാണ്. 1863 രൂപയാണ് അദ്ദേഹം രണ്ട് മാസത്തിനിടെ അതിഥി സൽക്കാരങ്ങൾക്കായി ചിലവിട്ടത് എന്നാണ് കണക്കുകൾ . 12,910 രൂപയാണ് മുഖ്യമന്ത്രി അതിഥികളെ സൽക്കരിക്കാൻ ചിലവിട്ടിരിക്കുന്നത്.
ഇടത് സർക്കാർ അധികാരത്തിൽ വന്ന ശേഷം ഇതുവരെ 15 ലക്ഷം രൂപയാണ് അതിഥി സൽക്കാരങ്ങൾക്കായി ചിലവിട്ടതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
















Comments