ഭുബനേശ്വർ : കാഴ്ചക്കാർക്ക് അത്ഭുതമായി രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുക്കുട്ടി. ഒഡീഷയിലെ ബിജാപുർ ഗ്രാമത്തിലാണ് അപൂർവ്വ സവിശേഷതകളോടെ പശുക്കുട്ടി ജനിച്ചത്. നവരാത്രി ദിനത്തിൽ ജനിച്ച പശുക്കിടാവ് ദുർഗ്ഗാ ദേവിയുടെ അവതാരമാണെന്നാണ് നാട്ടുകാർ പറയുന്നത്.
ദനിറാം എന്ന കർഷകന്റ പശുവാണ് രണ്ട് തലയുള്ള പശുക്കുട്ടിയെ പ്രസവിച്ചത്. ഇരുവശത്തും നെറ്റിയ്‌ക്ക് നടുക്കുമാണ് പശുക്കിടാവിന് കണ്ണുകൾ ഉള്ളത്. രണ്ട് വായയും ഉണ്ട്. അതുകൊണ്ടു തന്നെ പശുക്കുട്ടി പാൽ കുടിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതേ തുടർന്ന് പാൽ ബോട്ടിലിൽ നൽകുകയാണ് ചെയ്യുന്നതെന്നാണ് ദനിറാം പറയുന്നത്.
അതേസമയം ദുർഗാദേവിയുടെ അവതാരമെന്ന് പ്രചരിച്ചതോടെ പശുക്കുട്ടിയെ കാണാൻ നിരവധി പേരാണ് എത്തുന്നത്. വരുന്നവർ മധുരം ഉൾപ്പെടെ പശുക്കിടാവിന് നൽകുന്നുണ്ട്. കാണിക്കയായി പണം നൽകുന്നവരും നിരവധിയാണ്. ആദ്യമായാണ് പ്രദേശത്ത് ഇത്തമൊരു സംഭവം എന്നാണ് ഗ്രാമവാസികൾ പറയുന്നത്. സംഭവം അറിഞ്ഞ് മറ്റ് ജില്ലകളിൽ നിന്നും ആളുകൾ പശുക്കുട്ടിയെ കാണാൻ എത്തുന്നുണ്ട്.
Comments