പറ്റ്ന: നവരാത്രി ദുർഗാ പൂജാ ദിനത്തിൽ കൊറോണ മുന്നണി പ്രവർത്തകർക്ക് ആദരവുമായി ബിഹാർ. ജനങ്ങളെ നിസ്വാർത്ഥമായി സേവിച്ച പോലീസുകാർ, ആശുപത്രി ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ എന്നിവർക്ക് ആദരവുമായാണ് ബിഹാറിലെ അനന്തപുരിയിലെ ഒരുകൂട്ടം ആളുകൾ എത്തിയത്. ദേവിയുടെ വലിയ വിഗ്രഹത്തിനൊപ്പം തന്നെ കൊറോണ യോദ്ധാക്കളുടേയും വിഗ്രഹങ്ങൾ അവർ അവതരിപ്പിച്ച് പൂജിച്ചു.
കൊറോണയുടെ ഗുരുതരമായ സാഹചര്യത്തിൽ സ്വന്തം ജീവൻ പോലും നോക്കാതെ ഈ ദേവതകൾ നിസ്വാർത്ഥമായി ജനങ്ങളെ സേവിച്ചു. ഇവർ ഈ ബഹുമതി അർഹിക്കുന്നുവെന്നും കഴിഞ്ഞ വർഷം മുതൽ തന്നെ ഇതിനായുള്ള ക്രമീകരണങ്ങൾ ആരംഭിച്ചതായും സംഘാടകനായ നിതീഷ് കുമാർ പറഞ്ഞു. ഇവിടെ നിന്നുള്ള ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. നിരവധി പേരാണ് ദേവിയേയും യോദ്ധാക്കളേയും ക്രമീകരിച്ചിരിക്കുന്ന ഈ പന്തൽ കാണാനെത്തിയത്.
എല്ലാ ദേവതകൾക്കും രണ്ട് വശങ്ങളുണ്ട്. ഒന്ന് തിന്മയെ കൊല്ലുന്നു. രണ്ട് ആളുകളെ സംരക്ഷിക്കുന്നു. ഇവിടെ തങ്ങൾ അവതരിപ്പിച്ചത് ദൈവത്തിന്റെ ഈ രണ്ട് വശങ്ങളാണ്. തങ്ങൾ ദൈവത്തെ ആരാധിക്കും. കാരണം എല്ലാ പ്രയാസങ്ങളിൽ നിന്നും അവർ രക്ഷിക്കുന്നു. അതുപോലെ തന്നെ കൊറോണ സമയത്ത് ഡോക്ടറും, പോലീസും, ശുചീകരണ തൊഴിലാളിയും ഉൾപ്പെടുന്ന കൊറോണ മുന്നണി പ്രവർത്തകരും തങ്ങളെ സംരക്ഷിക്കുന്നുവെന്ന് നിതീഷ് കുമാർ പറഞ്ഞു.
Comments