റോം: ജോലിസ്ഥലങ്ങളിൽ ഹെൽത്ത് പാസ് നിർബന്ധമാക്കി ഇറ്റലി.വെള്ളിയാഴ്ച മുതൽ എല്ലാ തൊഴിലാളികൾക്കും ഇറ്റലിയിൽ ഹെൽത്ത് പാസ് നിർബന്ധമാണ്. ലോകത്തിലെ ഏറ്റവും കർശനമായ കൊറോണ പ്രതിരോധ നടപടികളിലൊന്നായ ഹെൽത്ത് പാസ് നിയമത്തിന് പ്രധാനമന്ത്രി മരിയോ ദ്രാഗിയാണ് അംഗീകാരം നൽകിയത്.
വാക്‌സിനേഷൻ സ്വീകരിക്കുകയോ കൊറോണ നെഗറ്റീവ് പരിശോധനാ ഫലം കാണിക്കുകയോ അല്ലെങ്കിൽ കൊറോണ വൈറസ് ബാധിച്ച് രോഗമുക്തി നേടുകയും ചെയ്തവർക്ക് മാത്രമായിരിക്കും ഓക്‌ടോബർ 15 മുതൽ ഗ്രീൻ പാസ് ലഭിക്കുക. പൊതു സ്വകാര്യ മേഖലകളിൽ ജോലിസ്ഥലത്ത് ഗ്രീൻ പാസ് ഹാജരാക്കിയില്ലെങ്കിൽ ശമ്പളമില്ലാതെ സസ്പെൻഷൻ നേരിടേണ്ടിവരുമെന്നാണ് ഉത്തരവ്. ഗ്രീൻ പാസ് നിയമത്തിനെതിരെ ഇറ്റലിയിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നിരുന്നത്.
കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഭാഗമായി മറ്റ് യൂറോപ്യൻ രാജ്യങ്ങളെക്കാൾ നിയമം കൂടുതലാണ് ഇറ്റലി മുന്നോട്ട് വയ്‌ക്കുന്നത്.
















Comments