ന്യൂഡൽഹി: 60000 രൂപയ്‌ക്ക് വിറ്റ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രക്ഷപെടുത്തി ഡൽഹി പോലീസ്. ഡൽഹിയിൽ നിന്നും രാജസ്ഥാനിലെത്തിച്ച പെൺകുട്ടിയെ പോലീസ് രക്ഷപെടുത്തുകയായിരുന്നു. രണ്ട് പേരെ പിടികൂടുകയും ചെയ്തിട്ടുണ്ട്.
രാജസ്ഥാനിലെ സികാറിൽ നിന്നാണ് പെൺകുട്ടിയെ രക്ഷപെടുത്തിയത്. കഴിഞ്ഞ മാസം 16 മുതൽ പെൺകുട്ടിയെ കാണാനില്ലായിരുന്നു. ഡൽഹിയിലെ ഷാലിമാർ ബാഗ് പോലീസ് സ്‌റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് എഫ്‌ഐആറും രജിസ്റ്റർ ചെയ്തിരുന്നു.
അന്വേഷണത്തിനൊടുവിൽ രോഹിണിയിലുളള ഒരു യുവാവുമായി പെൺകുട്ടി നിരന്തരം ബന്ധപ്പെടുന്നുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
മറ്റൊരു യുവാവുമായി ചേർന്ന് ആഗ്രയിലെത്തിച്ച പെൺകുട്ടിയെ ഇവിടെ വെച്ചാണ് രാജസ്ഥാനിലെ സികാർ സ്വദേശിക്ക് 60,000 രൂപയ്‌ക്ക് വിറ്റത്. യുവാവിന് ഒപ്പമുണ്ടായിരുന്ന ആൾക്കായി അന്വേഷണം തുടരുകയാണെന്ന് ഡൽഹി പോലീസ് അറിയിച്ചു.
















Comments