തിരുവനന്തപുരം : സംസ്ഥാനത്ത് കോളേജുകൾ തുറക്കുന്നത് വീണ്ടും നീട്ടി. ഈ മാസം 25 ലേക്കാണ് മാറ്റിയത്. വരും ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് കോളേജ് തുറക്കുന്നത് നീട്ടാനുള്ള തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ കോളേജുകൾ ഇന്ന് തുറക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ മഴയെ തുടർന്ന് ഇത് ബുധനാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഇതേ തുടർന്നാണ് വീണ്ടും നീട്ടിയത്.
ശക്തമായ മഴയെ തുടർന്ന് അണക്കെട്ടുകളിലെ ജല നിരപ്പ് ഉയർന്നതിനാൽ സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം വിളിച്ചിരുന്നു. ഇതിലാണ് കോളേജുകൾ തുറക്കുന്നത് മാറ്റിവെയ്‌ക്കാൻ തീരുമാനിച്ചത്.
മഴയുടെ പശ്ചാത്തലത്തിൽ സർവ്വകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട്.
















Comments