ശ്രീനഗർ: ജമ്മുകശ്മീരിൽ നിന്നും കൂട്ടമായി ഒഴിഞ്ഞുപോകുന്ന അന്യഭാഷാ തൊഴിലാളി കളോട് കശ്മീർ വിടരുതെന്ന അഭ്യർത്ഥനയുമായി ബി.ജെ.പി ജമ്മുകശ്മീർ ഘടകം. ബി.ജെ.പിയുടെ ജമ്മുകശ്മീർ അദ്ധ്യക്ഷൻ രവീന്ദർ റയ്‌നയാണ് ഔദ്യോഗിക പ്രസ്താവനയുമായി രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് വീഡിയോ സന്ദേശം നൽകിയത്. ടാർഗറ്റ് കില്ലിംഗാണ് പാക് ഭീകരർ നടത്തുന്നതെന്ന പ്രചാരണം വ്യാപിച്ചതോടെയാണ് കശ്മീർ വിടാനുള്ള പരിശ്രമം പലയിടത്തും ശക്തമായത്.
അന്യഭാഷാ തൊഴിലാളികളും കച്ചവടക്കാരും അദ്ധ്യാപകരും കൊല്ലപ്പെട്ടതോടെയാണ് പലരും ഭീതിയിലായത്. ഇതിനിടെ താഴ്‌വരയിലെ 13 ഭീകരെ വധിച്ചുകൊണ്ട് സൈന്യം ശക്തമായ തിരിച്ചടി നൽകിയതോടെ ജനജീവിതം സാധാരണ നിലയിലായിരിക്കുകയാണ്. താഴ്‌വരയും ജമ്മുകശ്മീരിലെ നഗരങ്ങളും സുരക്ഷിതമാണെന്ന സൈന്യത്തിന്റെ ഉറപ്പും ബി.ജെ.പി അദ്ധ്യക്ഷൻ ആവർത്തിച്ചു.
സൈന്യവും പോലീസും ഭീകരരെ വകവരുത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഭീകരസംഘട നകളുടേയും പ്രമുഖ കമാൻഡർമാരെ വധിച്ചു കഴിഞ്ഞു. ജമ്മുകശ്മീരിലെ ശാന്തതയാണ് പാകിസ്താനെ അസ്വസ്ഥമാക്കുന്നതെന്ന് രവീന്ദർ പറഞ്ഞു. ചിലരെ കൊന്നുകൊണ്ട് അവർ നടത്തിയ ഭീകരതയ്‌ക്ക് ശക്തമായ തിരിച്ചടി നൽകിക്കഴിഞ്ഞു. ഇനിയും ഭീകരരെ നാം തുടച്ചുനീക്കും. മറ്റെല്ലാ പ്രചാരണങ്ങളും ഗൂഢലക്ഷ്യമാണെന്ന് നാം തിരിച്ചറിയണമെന്നും ബി.ജെ.പി അദ്ധ്യക്ഷൻ വ്യക്തമാക്കി.
ജമ്മുകശ്മീർ ഇന്ത്യയുടെ ഭാഗമാണ്. ജമ്മുകശ്മീരിനെ രക്ഷിക്കേണ്ടത് എല്ലാ ഇന്ത്യൻ പൗരന്മാ രുടേയും കടമയാണ്. നാം ഒരുമിച്ചാണ് അത് ചെയ്യേണ്ടത്. ആരും ഭയക്കേണ്ടതില്ലെന്നും സൈന്യം എല്ലാ ഗൂഢലക്ഷ്യവും തകർത്ത് ഓരോ പൗരനും സുരക്ഷിതരാണെന്ന് ഉറപ്പാക്കിക്കൊണ്ടിരിക്കുകയാണെന്നും രവീന്ദർ റയ്‌ന സന്ദേശത്തിലൂടെ പറഞ്ഞു.
















Comments