കൊച്ചി: തിരക്ക് കുറഞ്ഞ സമയങ്ങളിൽ യാത്ര നിരക്കിൽ ഇളവുകൾ വരുത്തി കൊച്ചി മെട്രോ. രാവിലെ ആറ് മണി മുതൽ എട്ട് മണിവരെയും രാത്രി എട്ട് മുതൽ 10.50 വരെയുമാണ് ഇളവുകൾ ലഭിക്കുന്നത്. ഈ സമയങ്ങളിൽ 50 ശതമാനം യാത്ര ഇളവിൽ ഉപഭോക്താക്കൾക്ക് യാത്ര ചെയ്യാം.
കൊച്ചി വൺ കാർഡ് ഉപയോഗിക്കുന്നവർക്കും ഇളവ് ബാധകമാക്കും. ക്യു ആർ ടിക്കറ്റുകൾ, കൊച്ചി വൺ കാർഡ്, കൊച്ചി വൺ കാർഡ് ട്രിപ്പ് പാസ് എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും ഈ പ്രയോജനം ലഭിക്കുമെന്ന് കെഎംആർഎൽ അറിയിച്ചു.
യാത്ര നിരക്ക് കുറക്കണമെന്ന ഉപഭോക്താക്കളുടെ അഭിപ്രായം മാനിച്ചാണ് ഈ തീരുമാനമെന്ന് കൊച്ചി മെട്രോ അധികൃതർ അറിയിച്ചു. യാത്ര ഇളവ് ഈ മാസം 20 മുതൽ പ്രാബല്യത്തിൽ വരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Comments