ധാക്ക : ബംഗ്ലാദേശ് ജിഹാദിസ്താനായി മാറിയിരിക്കുന്നുവെന്ന് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രീൻ. ബംഗ്ലാദേശിലെ ഹിന്ദു സമൂഹത്തിന് നേരെ നടക്കുന്ന ആക്രമണങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് തസ്ലീമയുടെ പരാമർശം. മദ്രസകൾ മതമൗലികവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുകയാണെന്നും പ്രധാനമന്ത്രി ഷെയ്ഖ് ഹസീന മതത്തെ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും തസ്ലീമ കുറ്റപ്പെടുത്തി.
ബംഗ്ലാദേശിലെ ഹിന്ദു, ബുദ്ധ മതക്കാരെ മൂന്നാം തരക്കാരാക്കി മാറ്റിയിരിക്കുകയാണ്. വർദ്ധിച്ചുവരുന്ന ഹൈന്ദവ വിരുദ്ധ മനോഭാവം ഭീഷണിയുയർത്തുന്നുണ്ട്. തനിക്കിനി ആ രാജ്യത്തെ ബംഗ്ലാദേശ് എന്ന് വിളിക്കാൻ തോന്നുന്നില്ലെന്നും അത് ജിഹാദിസ്താൻ ആയി മാറിയിരിക്കുകയാണെന്നും തസ്ലീമ പറഞ്ഞു. രാജ്യത്തെ എല്ലാ സർക്കാരുകളും മതത്തെ രാഷ്‌ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇസ്ലാമിനെ രാജ്യത്തിന്റെ മതമാക്കി മാറ്റിക്കൊണ്ട് ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കുമെതിരെ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നും തസ്ലീമ പറഞ്ഞു.
വിഭജനകാലത്ത് ബംഗ്ലാദേശിൽ 30 ശതമാനം ഹിന്ദുക്കൾ താമസിച്ചിരുന്നു. എന്നാൽ ഇപ്പോൾ അത് ഒൻപത് ശതമാനമായി കുറഞ്ഞിരിക്കുകയാണ്. എല്ലാ വർഷവും ദുർഗ്ഗാ പൂജ സമയത്ത് ജിഹാദി ആക്രമണങ്ങൾ നടക്കുക പതിവാണ്. എന്നാൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ബംഗ്ലാദേശിൽ ഹിന്ദുക്കളെ മുസ്ലീങ്ങൾ പീഡിപ്പിക്കുകയും, ഭീഷണിപ്പെടുത്തുകയും, ആക്രമിക്കുകയും ചെയ്യുന്നു. വർഷങ്ങളായി ഇത് തുടരുകയാണ്. ഹിന്ദുക്കളെയെല്ലാം രാജ്യത്ത് ആട്ടിയോടിച്ച് പൂർണ്ണ മുസ്ലീം രാജ്യമാക്കുക എന്നതാണ് അവരുടെ പദ്ധതിയെന്നും തസ്ലീമ പറഞ്ഞു.
അതേസമയം കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്ത് 3,721ന്യൂനപക്ഷ ആക്രമണങ്ങളാണ് നടന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തനാക്കുന്നു. ദുർഗ്ഗാ പൂജയ്‌ക്കിടെയും ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യപക ആക്രമണങ്ങൾ നടന്നിരുന്നു. ആക്രമണത്തിൽ നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്.
















Comments