കൊച്ചി: ആവശ്യക്കാർ വർധിക്കുകയും ഉത്പാദനം കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്ലാസ്റ്റിക് ബക്കറ്റുകളുടെ വില വർധിക്കുന്നു. പ്ലാസ്റ്റിക് നിർമ്മാണത്തിനുളള അസംസ്‌കൃത വസ്തുകളുടെ ലഭ്യത കുറവാണ് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചത്.
എൽഡിപിഇ (ലോ ഡെൻസിറ്റി പോാളിയെത്തിലീൻ), എൽഎൽഡിപിഇ (ലീനിയർ ലോ ഡെൻസിറ്റി പോളിയെത്തിലീൻ), എച്ച്ഡിപിഇ (ഹൈ ഡെൻസിറ്റി പോളിയെത്തിലീൻ), പിപി(പോളിപ്രൊഫൈലിൻ), എന്നിവയുൾപ്പെടെയുള്ള പോളിമറുകൾക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിലയിൽ 6മുതൽ 16ശതമാനം വർധന രേഖപ്പെടുത്തി. പോളിമറുകൾ മാത്രമല്ല, അസംസ്‌കൃത വസ്തുക്കളുടെ വിലകളും കഴിഞ്ഞ ഒരു മാസത്തിനിടെ സമാനമായ ഉയർച്ച സംഭവിച്ചിട്ടുണ്ടെന്നും പ്രമുഖ ബിസിനസ് അനലൈസിംഗ് സ്ഥാപനമായ പോളിമർ അപ്ഡേറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഏഷ്യൻ മേഖലയിലെ പ്ലാസ്റ്റിക് അസംസ്‌കൃത വസ്തുക്കളുടെ പ്രധാന ഉത്പാദകരായ ചൈനയിലെ പ്രതിസന്ധിയാണ് പ്ലാസ്റ്റിക് വ്യവസായത്തിന് തിരിച്ചടിയായത്. വടക്ക് കിഴക്കൻ ഏഷ്യയിലെ വിതരണ തടസ്സങ്ങൾ കാരണം ഏഷ്യയിലെ വിതരണ തടസ്സങ്ങൾ കാരണം ബക്കറ്റ് ഉൾപ്പെടെയുളള പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. വിപണികളിൽ പോളിമറിന്റെയും അതിന്റെ അസംസ്‌കൃത വസ്തുകളുടെയും വില രണ്ട് മുതൽ 20 ശതമാനം വരെയാണ് ഉയർന്നിരിക്കുന്നത്.
Comments