പഞ്ചാബ് : രാജ്യത്തെ ഒന്നാമത് എത്തിക്കുന്നവരുമായി സഖ്യത്തിന് തയ്യാറാണെന്ന് മുൻ പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിംഗ്.
പഞ്ചാബിൽ സ്വന്തം രാഷ്‌ട്രീയ പാർട്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഭാരതീയ ജനതാ പാർട്ടിയുമായുള്ള സംഖ്യത്തിന് തയ്യാറാണെന്ന് അമരീന്ദർ സിംഗ് പ്രഖ്യാപിച്ചത്.
അതേസമയം അമരീന്ദറിനെ പാർട്ടിയിലേക്ക് ബിജെപി സ്വാഗതം ചെയ്തു. ദേശസനേഹിയായ ദേശീയ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകുന്ന ആളുകളുമായി തന്റെ പാർട്ടി ബന്ധം സ്ഥാപിക്കാൻ ഇഷ്ടപ്പെടുന്നുവെന്ന് ബിജെപി ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം പറഞ്ഞു.കഴിഞ്ഞ ആഴ്ച അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
















Comments