ധർമ്മശാല: സ്വന്തം നാടിനെ കയ്യടിക്കവെച്ചിരിക്കുന്ന ചൈനയെ ബഹിഷ്‌ക്കരിക്കണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്ത്. ടിബറ്റിന്റെ മോചനത്തിനായിട്ടാണ് ടിബറ്റൻ വംശജരായ വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. 2022ൽ നടക്കുന്ന ബീജിംഗ് ശൈത്യകാല ഒളിമ്പിക്‌സ് ലോകരാജ്യങ്ങൾ ബഹിഷ്‌ക്കരിക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. തങ്ങളുടെ നാടിനെ കയ്യടക്കിവച്ചിരിക്കുകയാണ് ചൈന.
ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് ചൈന ടിബറ്റിൽ പതിറ്റാണ്ടുകളായി നടത്തുന്നത്. ഇന്ന് ഞങ്ങൾ വിദ്യാർത്ഥികൾ കമ്യൂണിസ്റ്റ് ചെനയ്‌ക്കെതിരെ പ്രതികരിക്കാനുണ്ട്. 14 വയസ്സിനും 23 വയസ്സിനുമുള്ളിലുള്ളവരാണ് ഞങ്ങൾ. ലോകസമാധാനത്തിൻരെ ചിഹ്നമായ ഒളിമ്പിക്‌സ് നടത്താൻ ചൈനയ്‌ക്ക് യാതൊരും ധാർമ്മിക അവകാശവുമില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.
കഴിഞ്ഞയാഴ്ചയാണ് ഗ്രീസിൽ നിന്നും 2022 ശൈത്യകാല ഒളിമ്പിക്‌സിനായുള്ള ദീപശിഖ പ്രയാണം ആരംഭിച്ചത്. ഉയിഗുറുകളെ സ്വന്തം മണ്ണിൽ കൊന്നൊടുക്കുന്ന ചൈനയുടെ കാപട്യം തിരിച്ചറിയണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു.
















Comments