തിരുവനന്തപുരം: കൊറോണ പ്രതിരോധ വാക്‌സിനേഷൻ 100 കോടി പിന്നിട്ട ചരിത്രനേട്ടം കേരളത്തിലും ആഘോഷമാക്കി ബിജെപി. വിവിധയിടങ്ങളിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചും പൊന്നാടയണിയിച്ചും മധുരം നൽകിയുമാണ് ബിജെപി ഈ നേട്ടം ആഘോഷമാക്കിയത്.
ലോകത്തെ അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് 100 കോടി ഡോസ് വാക്‌സിൻ വിതരണത്തിലൂടെ ഇന്ത്യ കൈവരിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. ആറ്റുകാൽ ഹോസ്പിറ്റലിലെ ആരോഗ്യപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ ഒരു ഭരണകൂടം രാജ്യത്തുള്ളതു കൊണ്ടാണ് ഇച്ഛാശക്തിയുള്ള നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊച്ചിയിൽ മൊബൈൽ കൊറോണ വാക്‌സിനേഷൻ മെഡിക്കൽ സംഘത്തെ മുനമ്പം ഹാർബറിൽ വച്ച് ആദരിച്ചു. ബിജെപി എറണാകുളം ജില്ല പ്രസിഡന്റ് എസ്.ജയകൃഷ്ണൻ, ജനറൽ സെക്രട്ടറി അഡ്വ.കെ.എസ്.ഷൈജു, ഒബിസി മോർച്ച ജില്ല പ്രസിഡന്റ് കെ.കെ.വേലായുധൻ, ബിജെപി സംസ്ഥാന സമിതിയംഗം ഇ.എസ് പുരുഷോത്തമൻ തുടങ്ങിയവർ ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു.
ബിജെപിയുടെ വിവിധ ജില്ലാ കമ്മറ്റികളും യുവമോർച്ചയും മഹിളാ മോർച്ചയും ഉൾപ്പെടെയുളള സംഘടനകളും വിവിധയിടങ്ങളിൽ ആരോഗ്യ പ്രവർത്തകരെ ആദരിച്ചു.
















Comments