ഭുവനേശ്വർ : ഒഡീഷയിലെ ഒരു സംഘം യുവാക്കൾ മദ്യലഹരിയിൽ സ്ത്രീകളെ ശല്യചെയ്തതിനെ തുടർന്ന് ഗ്രാമത്തിൽ പൂർണ്ണമായും മദ്യനിരോധനം ഏർപ്പെടുത്തി. ഒഡീഷയിലെ നുവാപഡ ജില്ലയിലെ സദർ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ധരംബന്ധ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ കനാലിൽ കുളിക്കുന്നതിനിടെയാണ് പ്രതികൾ സ്ത്രീകളെ ശല്യം ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് പരാതി നൽകിയിട്ടില്ലെങ്കിലും യുവാക്കൾ തന്നെയാണ്് ഇതിനെതിരെയുളള നടപടിയുമായി രംഗത്ത് എത്തിയത്. ധരംബന്ധയിലെ ഗ്രാമവാസികൾ മദ്യനിരോധന പ്രചാരണം നടത്തുകയും ഗ്രാമത്തിലെ എല്ലാ സ്ത്രീകൾ പങ്കെടുക്കുകയും മദ്യം നിരോധിക്കാനുള്ള തീരുമാനം എടുക്കുകയും ചെയ്തുവെന്നാണ് യുവാക്കളിൽ ഒരാളായ പദ്മ ദേവാങ്കൻ പറഞ്ഞത്.
ആർക്കും മദ്യം വാങ്ങാനോ വിൽക്കാനോ ഉണ്ടാക്കാനോ ഇവിടെ അനുവദിക്കില്ല. മദ്യം വിൽക്കുന്നത് പിടിക്കപ്പെട്ടാൽ 51,000 രൂപ പിഴ അടയ്‌ക്കുകയും ചെരിപ്പുകൾ കൊണ്ട് ഗ്രാമത്തിൽ മുഴുവൻ പ്രദക്ഷിണം വച്ച് നടത്തുകയാണ് ശിക്ഷ. മദ്യം വാങ്ങി പിടിക്കപ്പെടുന്നവർക്ക് 5,100 രൂപയാണ് പിഴ ചുമത്തുക. നിലവിൽ ഗ്രാമത്തിൽ ഇപ്പോൾ മദ്യം വിൽക്കുന്നില്ലെന്നും ഗ്രാമത്തിന്റെ വികസനത്തിലും ശുചിത്വത്തിലും ഗ്രാമവാസികൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഡി-അഡിക്ഷൻ ക്യാമ്പയിൻ പ്രസിഡന്റ് സദാനന്ദ് മാജി പറഞ്ഞു. കുട്ടികളും യുവാക്കളും പഠനത്തിലും കായികരംഗത്തും മികവ് തെളിയിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















Comments