ന്യൂഡൽഹി: രാജ്യാന്തര കുറ്റവാളികൾ വിദേശ രാജ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന കുറ്റകൃത്യ ങ്ങൾ തടയാൻ ധാരണ. അമേരിക്കയുടേയും ഇന്ത്യയുടേയും കേന്ദ്ര അന്വേഷണ ഏജൻസി ഉന്നത തല സംഘമാണ് അന്താരാഷ്‌ട്ര കുറ്റകൃത്യങ്ങൾ നേരിടാൻ സംയുക്ത ധാരണയി ലെത്തിയത്.
അമേരിക്കൻ കുറ്റാന്വേഷണ കേന്ദ്ര ഏജൻസിയായ എഫ്.ബി.ഐയുടേയും നീതിന്യായ വിഭാഗത്തിന്റേയും സംയുക്ത ചുമതല വഹിക്കുന്ന ഡെപ്യൂട്ടി അസിസ്റ്റന്റ് അറ്റോർണി ജനറൽ അരുൺ.ജി. റാവുവിന്റെ ഇന്ത്യൻ സന്ദർശനത്തിലാണ് തീരുമാനം. ഇന്ത്യൻ വംശജനായ ഉന്നത ഉദ്യോഗസ്ഥന്റെ വരവിന് പ്രാധാന്യമേറെയാണെന്ന് ആഭ്യന്തരവകുപ്പ് അറിയിച്ചു. ഇന്ത്യയുടെ കുറ്റാന്വേഷണ കേന്ദ്ര ഏജൻസിയായ സി.ബി.ഐയുടെ ഉന്നത ഉദ്യോഗസ്ഥരുമായിട്ടാണ് കൂടിക്കാഴ്ച നടന്നത്.
ഇരുരാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതും രാജ്യാന്തര കുറ്റകൃത്യങ്ങൾ തടയുന്നതിനും സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികക്രമങ്ങൾ വിലയിരുത്തി. രാജ്യാന്തര സാമ്പത്തിക കുറ്റവാളികൾ അമേരിക്ക കേന്ദ്രീകരിക്കുന്നതും ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കള്ള വിസ സംഘടിപ്പിച്ച് രക്ഷപെടുന്നതടക്കമുള്ള സമീപകാലത്തെ സംഭവങ്ങളും അറസ്റ്റ് അടക്കമുള്ള തുടർപ്രവർത്തനങ്ങളും ഇന്ത്യ അമേരിക്കയെ ധരിപ്പിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ. ടെലിമാർക്കറ്റിംഗ്-ഓൺലൈൻമാർക്കറ്റിംഗ് വഴിയുള്ള തട്ടിപ്പുകൾ, ഇന്റർനെറ്റ് ഫോൺ വഴിയുള്ള ഭീകരത എന്നിവയും ചർച്ചയായി. ഇത്തരം സംഭവങ്ങളിൽ യോജിച്ച് പ്രവർത്തിക്കാനുള്ള നടപടിക്രമങ്ങളും ഉടൻ പൂർത്തിയാകുമെന്നും സി.ബി.ഐ വൃത്തങ്ങൾ അറിയിച്ചു.
നീരവ് മോദി, മെഹുൽ ചോക്‌സി, വിജയ് മല്യ അടക്കമുള്ള നിരവധി പേരാണ് വൻ സാമ്പത്തിക തട്ടിപ്പുകൾ നടത്തി വിദേശബന്ധം ഉപയോഗിച്ച് ഇന്ത്യയിൽ നിന്നും പുറത്തുകടന്നത്. ഇത്തരം വൻകിട തട്ടിപ്പുകാർക്കെതിരെ അന്താരാഷ്‌ട്ര നിയമങ്ങളിലെ ശക്തമായ വകുപ്പുകൾ പ്രയോഗിക്കുന്നതിനുള്ള സാദ്ധ്യതകളാണ് ഇന്ത്യ ഉപയോഗപ്പെ ടുത്തുന്നത്. അന്താരാഷ്‌ട്ര ഭീകരന്മാരും അമേരിക്കയും കാനഡയും ബ്രിട്ടനും കേന്ദ്രീക രിച്ചാണ് ഇന്ത്യക്കെതിരെ നീങ്ങുന്നത്. ഇത്തരം വിഷയങ്ങളിലും ഇനി അന്താരാഷ്‌ട്ര രംഗത്ത് അമേരിക്ക നയം കടുപ്പിക്കുമെന്നാണ് സൂചന.
















Comments