തിരുവനന്തപുരം: നീണ്ട ഇളവേളയ്‌ക്ക് ശേഷം സിനിമാ തീയേറ്ററുകൾ വീണ്ടും സജീവമാകാനൊരുങ്ങുകയാണ്. മന്ത്രി സജി ചെറിയാനുമായുള്ള തീയേറ്റർ ഉടമകളുടെ സംഘടന നടത്തിയ നടത്തിയ ചർച്ച വിജയം. തങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി ഉറുപ്പ് നൽകിയതായി സംഘടനകൾ വ്യക്തമാക്കി. സെക്കൻഡ്് ഷോയ്‌ക്കും അനുമതി നൽകിയിട്ടുണ്ട്.
വിനോദ നികുതിയിൽ ഇളവ് നൽകണം, തീയേറ്റർ പ്രവർത്തിപ്പിക്കാത്ത മാസകളിലെ കെഎസ്ഇബി ഫിക്‌സഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയിൽ ഇളവ് അനുവദിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് തീയേറ്റർ ഉടമകളുടെ സംഘടന മുന്നോട്ട് വെച്ചത്. അൻപത് ശതമാനം സിറ്റിംഗ് കപ്പാസിറ്റിയിൽ പ്രവർത്തിക്കാനാണ് അനുമതി. ജീവനക്കാരും പ്രേക്ഷകരും രണ്ട് ഡോസ് വാക്‌സിനെടുക്കണമെന്നും നിർദ്ദേശമുണ്ട്.
തീയേറ്ററുകൾ തുറന്നാൽ ആദ്യം പ്രദർശനത്തിനെത്തുക ദുൽഖർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന കുറുപ്പ് ആയിരിക്കും. നവംബർ 12നാണ് ചിത്രത്തിന്റെ റിലീസ്. കൊറോണ ഒന്നാം തരംഗത്തിന് ശേഷം തീയേറ്ററുകൾ തുറന്നെങ്കിലും വളരെ വേഗം തന്നെ അടയ്‌ക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ അന്യഭാഷാ ചിത്രങ്ങളാകും ആദ്യം തീയേറ്ററുകളിൽ എത്തുക.
Comments