ചെന്നൈ: തമിഴ് നടൻ വിവേകിന്റെ മരണം വാക്സിൻ കുത്തിവെച്ചത് മൂലമല്ലെന്ന് റിപ്പോർട്ട്. പ്രതിരോധ കുത്തിവെയ്പിന്റെ പ്രത്യാഘാതങ്ങൾ പഠിക്കുന്ന സമിതിയുടെതാണ് കണ്ടെത്തൽ. കേന്ദ്ര ആരോഗ്യവകുപ്പാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കൊറോണ പ്രതിരോധ കുത്തിവെയ്പ് സ്വീകരിച്ച് രണ്ട് ദിവസത്തിന് ശേഷം കഴിഞ്ഞ ഏപ്രിൽ 17 നായിരുന്നു നടൻ വിവേക് അന്തരിച്ചത്. ഏപ്രിൽ 15 നായിരുന്നു അദ്ദേഹം വാക്സിൻ സ്വീകരിച്ചത്. ഹ്യദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിവേകിന്റെ മരണത്തിന് പിന്നാലെ വാക്സിനേഷനെതിരായ പ്രചാരണം ശക്തമായിരുന്നു. ഇതേ തുടർന്നാണ് മരണകാരണം വിശദമായി പരിശോധിക്കാൻ തീരുമാനിച്ചത്. വിവേകിന്റെ ഇസിഎംഒ, ഇസിജി റിപ്പോർട്ടുകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ചാണ് മരണകാരണം വാക്സിനേഷൻ അല്ലെന്ന് സമിതി വ്യക്തമാക്കിയിരിക്കുന്നത്. വിഴിപുരത്തെ സ്വദേശിയായ സാമൂഹിക പ്രവർത്തകൻ ദേശീയ മനുഷ്യാവകാശ കമ്മീഷന് ഹർജി സമർപ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് അന്വേഷണം ആരംഭിച്ചത്.
















Comments