നൃൂഡൽഹി: കൊറോണ പ്രതിരോധ വാക്സിൻ നിർമ്മാതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. 100 കോടി വാക്സിനേഷൻ എന്ന നേട്ടം കൈവരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. വാക്‌സിൻ നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, സൈഡസ് കാഡില, ബയോളജിക്കൽ ഇ, ജെനോവ ബയോഫാർമ, പനേസിയ ബയോടെക് എന്നിവയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.
ഇന്ത്യയിലെ എല്ലാം ആളുകളിലേക്കും എത്രയും വേഗം വാക്‌സിന് എത്തിക്കാനുളള മാർഗ്ഗങ്ങൾ പ്രധാനമന്ത്രി മുമ്പോട്ട് വയ്‌ക്കുന്നതിനോടൊപ്പം മറ്റ് രാജ്യങ്ങളിലെ ജനസംഖ്യ കണക്കില്ലെടുത്ത് ‘ എല്ലാവർക്കും വാക്സിൻ’ നൽകാനുളള നടപടികൾ എല്ലാവർക്കും വാക്സിൻ നൽകാനുളള നടപടികളും വിലയിരുത്തും.ഇന്ന് രാവിലെ 7 മണിയോടെ രാജ്യം 101.30 കോടി വാക്സിനേഷൻ എന്ന നേട്ടത്തിൽ എത്തി.
ഓക്‌ടോബർ 21 നായിരുന്നു വാക്‌സിനേഷൻ പദ്ധതിയിൽ രാജ്യം സുപ്രധാന നാഴികകല്ല് കൈവരിച്ചത്.ഇതിന്റെ ഭാഗ്യമായി രാജ്യത്ത് ഉടനീളം വിവിധ ആഘോഷ പരിപാടികളാണ് അരങ്ങേറിയത്. ഇന്ത്യയിലെ ജനസംഖ്യയുടെ 75 ശതമാനം ആളുകളും ഒന്നാം ഡോസ് വാക്‌സിന് സ്വീകരിച്ചവരാണ്.അതോടൊപ്പം ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും യോഗ്യരായ എല്ലാ ആളുകൾക്കും ആദ്യ ഡോസ് നൽകിയിട്ടുണ്ട്. രാജ്യത്തെ 93 കോടി മുതിർന്ന ആളുകളിൽ 31 ശതമാനത്തിലധികം പേർക്കും രണ്ട് ഡോസുകളും നൽകിയിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ചണ്ഡീഗഡ്, ഗോവ, ഹിമാചൽ പ്രദേശ്, ജമ്മുകശ്മീർ, ലക്ഷദ്വീപ്, സിക്കിം, ഉത്തരാഖണ്ഡ്, ദാദ്രനാഗർ ഹവേലി എന്നി ഒൻപത് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രായപൂർത്തിയായ എല്ലാ ആളുകൾക്കും കൊറോണ വാക്‌സിൻ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമ്മിച്ച കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ, സ്പുട്‌നിക് വി എന്നീ മൂന്ന് വാക്‌സിനുകളാണ് നിലവിൽ രാജ്യത്തെ കൊറോണ വാക്‌സിനേഷൻ ഡ്രൈവിൽ ഉപയോഗിക്കുന്നത്.
















Comments