കണ്ണൂർ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയും സംഘവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. കൂത്തുപറമ്പ് നീർവേലിയ്‌ക്കടുത്താണ് ഇവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആകാശ് തില്ലങ്കേരിയ്‌ക്കും ഒപ്പമുണ്ടായിരുന്ന മൂന്ന് പേർക്കും പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡ് സൈഡിൽ കൂട്ടിയിരുന്ന സിമന്റ് കട്ടകളിൽ കാറ് ഇടിച്ച് കയറുകയായിരുന്നു. ആകാശിനെ കൂടാതെ അശ്വിൻ, അഖിൽ, ഷിബിൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ അശ്വിന് തലയ്‌ക്കാണ് പരിക്കേറ്റത്.
അപകടം നടന്ന ഉടൻ വാഹനങ്ങൾ സംഭവ സ്ഥലത്ത് നിന്ന് നീക്കി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയെ അടുത്തിടെ കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
















Comments