ന്യൂഡൽഹി: മദ്യവും ലഹരിയും ഉപയോഗിക്കുന്നവർക്കും അനധികൃത സ്വത്ത് സമ്പാദിക്കുന്നവർക്കും ഇനി മുതൽ കോൺഗ്രസിൽ അംഗത്വം നൽകില്ലെന്ന് പുതിയ നിബന്ധന.
ലഹരി ഉപയോഗിക്കില്ലെന്നും നിയമ വിരുദ്ധമായി സ്വത്ത് സമ്പാദിക്കില്ലെന്നും സത്യം ചെയ്യുന്നവർക്ക് മാത്രം അംഗത്വം നൽകിയാൽ മതിയെന്ന് ഹൈക്കമാൻഡ് തീരുമാനം. പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിക്കില്ലെന്നും സത്യം ചെയ്യണം. നവംബർ 1 ന് ആരംഭിക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായി വിതരണം ചെയ്യുന്ന ഫോറത്തിലാണ് നിബന്ധനകൾ.
കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയാണ് പുതിയ നിർദ്ദേശം മുന്നോട്ട് വച്ചതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിലെ അംഗങ്ങൾക്ക് നിബന്ധനകൾ ബാധകമല്ലേയെന്ന ചോദ്യം വ്യാപകമായി ഉയർന്നതോടെ വിശദീകരണവുമായി നേതാക്കൾ രംഗത്തു വന്നു. ‘സത്യം ചെയ്യൽ’ പുതിയ കാര്യമല്ലെന്നും പഴയ രീതി തന്നെ ആണെന്നുമായിരുന്നു കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പ്രതികരിച്ചത്.
Comments