ഫറൂഖാബാദ് : കോളിഫ്ലവർ കറി കഴിച്ച് ഒരു വീട്ടിലെ രണ്ട് പേർ മരിച്ചു . ഉത്തർപ്രദേശിലെ ഫറൂഖാബാദ് ജില്ലയിലെ രാജേപ്പൂർ റസൂൽപൂർ ഗാഡിയ ഗ്രാമത്തിലാണ് സംഭവം .
ഉരുളക്കിഴങ്ങും കോളിഫ്ലവറും ചേർത്ത വിഭവം കഴിച്ച ഇർഷാദ് (45), മകൻ ലല്ല (ആറ്) എന്നിവരാണ് മരിച്ചത് . കുടുംബത്തിലെ മൂന്ന് പേർ ആശുപത്രിയിൽ ചികിത്സായിലാണ് . ഇവരുടെ നില ഗുരുതരമായി തുടരുന്നു.
ശനിയാഴ്ച്ച രാത്രിയോടെയാണ് കുടുംബാംഗങ്ങൾ കോളിഫ്ലവറും, കിഴങ്ങും ചേർത്ത ആഹാരം കഴിച്ചത് . അരമണിക്കൂറിനുള്ളിൽ ഇവർ ഛർദ്ദിച്ചു തുടങ്ങി . ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇർഷാദും , ലല്ലയും മരണപ്പെട്ടു .
കുടുംബാംഗങ്ങളായ സാജിദ, മാജിദ, മാജിദ് എന്നിവരുടെ നില ഗുരുതരമാണ്.ഭാര്യയും ഇളയ മകളും ഈ വിഭവം കഴിച്ചിരുന്നില്ല. സംഭവത്തെ അന്വേഷണം നടക്കുന്നതായും , കീടനാശിനിയാകാം മരണകാരണമെന്നും പോലീസ് പറഞ്ഞു.
Comments