തിരുവനന്തപുരം : കേരളത്തിലെ ചില ജില്ലകളിൽ കുട്ടികൾക്കിടയിലെ കൊറോണ ആന്റിബോഡി സാന്നിദ്ധ്യം ദേശീയ ശരാശരിയിലും മുകളിലെത്തിയതായി സർവേ ഫലം. ആരോഗ്യ വകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേയിലാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.
ദേശീയ ശരാശരി 55% , സംസ്ഥാന ശരാശരി 40.2 % എന്നിങ്ങനെയാണ് കണക്ക്. കൊറോണ വന്നുപോയതുമൂലമുള്ള ആന്റിബോഡികളാണ് ഇതെന്ന് വ്യക്തം.ഇത്തരത്തിലുള്ള സിറോ പോസിറ്റിവിറ്റി ഏറ്റവും കൂടുതൽ കാസർകോട് ജില്ലയിലാണ് 63.3 %. ആലപ്പുഴ (55 %), മലപ്പുറം (50.9 %)
അതേസമയം ചില ജില്ലകളിൽ ആന്റിബോഡി സാന്നിദ്ധ്യം ദേശീയ ശരാശരിക്കും താഴെയെന്ന് സർവേ ഫലം വ്യക്തമാക്കുന്നു.
വയനാട് (7.9 %), ഇടുക്കി (21.4 %), പത്തനംതിട്ട (25.5 എന്നിങ്ങനെയാണ് വിവിധജില്ലകളിലെ ആന്റിബോഡി സാന്നിദ്ധ്യം.
ഏറ്റവും കൂടുതൽ കൊറോണ സാന്ദ്രത റിപ്പോർട്ട് ചെയ്ത എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ കുട്ടികൾക്കിടയിലെ സിറോ പോസിറ്റിവിറ്റി യഥാക്രമം 33.6 %, 42.3 % എന്നിങ്ങനെയാണ്. വയനാട്ടിൽ സിറോ പോസിറ്റിവിറ്റി അവിശ്വസനീയമാംവിധം കുറഞ്ഞത് സാംപിളുകളുടെ കുറവു കൊണ്ടാകാമെന്നും വിലയിരുത്തലുണ്ട്. സംസ്ഥാനത്തെ 5 – 17 പ്രായക്കാരിൽനിന്നു ശേഖരിച്ച 2967 സാംപിളുകളാണു പരിശോധിച്ചത്. സ്കൂളുകൾ തുറക്കാനിരിക്കെ സർവേയിലെ കണ്ടെത്തലുകൾ പ്രതിരോധ ആസൂത്രണത്തിൽ സഹായകമാവും.
















Comments