തിരുവനന്തപുരം: മൃതസഞ്ജീവനിയുടെ ഭാഗമായി ഒമ്പത് വർഷത്തിനിടെ ഹൃദയം മാറ്റിവെച്ചത് 64 പേർക്ക്.സംസ്ഥാന സർക്കാരിന്റെ മസ്തിഷ്‌ക മരണാനന്തര അവയവദാന പദ്ധതിയാണ് മൃതസഞ്ജീവനി.
അറുപത്തിനാലാമത്തെ ഹൃദയം ഞായറാഴ്ചയാണ് ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചത് അങ്കമാലിയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്‌കമരണം സംഭവിച്ച ആൽബിൻ പോളിൽനിന്നു ചെന്നെയിലെ ആശുപത്രിയിൽ ചികിത്സയിലുള്ള അമ്പത്തിയൊന്നുകാരനിലാണ് ഹൃദയം വെച്ചുപിടിപ്പിച്ചത്.
2013 മുതൽ 2021 വരെയുള്ള കാലയളവിലാണ് മൃതസഞ്ജീവനിയിലൂടെ 64 ഹൃദയങ്ങൾ മാറ്റിവെച്ചത്. സംസ്ഥാനത്തിനകത്ത് ഏഴുതവണയും സംസ്ഥാനത്തിനു പുറത്ത് 13 തവണയുമാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. 13 തവണയും എയർ ആംബുലൻസിന്റെ സഹായത്തോടെയാണ് ഹൃദയം ലക്ഷ്യസ്ഥാനത്ത് എത്തിച്ചത്
Comments