മുംബൈ: അന്താരാഷ്‌ട്ര ക്രിക്കറ്റ് ലീഗിലെ ഗ്ലാമറായ ഐ.പി.എല്ലിലേക്ക് പുതുതായി ചേരുന്ന രണ്ടു ടീമുകളേതെന്ന് ഇന്നറിയാം. ബി.സി.സി.ഐയുടെ നിയന്ത്രണത്തിലുള്ള ഐ.പി.എൽ ഭരണസമിതിയാണ് ഇന്ന് തീരുമാനം പ്രഖ്യാപിക്കുക. ഗുജറാത്തിനും പൂനെയ്‌ക്കുമാണ് സാദ്ധ്യത കൽപ്പിക്കുന്നത്.
ഐ.പി.എൽ ലേലത്തിനായി 10 ലക്ഷം രൂപയടച്ച് കാത്തിരുന്നത് 22 കമ്പനികളായിരുന്നു. എന്നാൽ ടീം വേണ്ട കമ്പനികൾ 2000 കോടി മുടക്കാൻ തയ്യാറാകണമെന്ന നിബന്ധന വെച്ചതോടേ ലേലത്തിനുള്ള കമ്പനികളുടെ എണ്ണം 5 ആയി ചുരുങ്ങിയിരിക്കുകയാണ്. ഇതിനിടെ മൂന്ന് കമ്പനികൾക്ക് ഒരുമിച്ച ചേർന്നും ടീമിന്റെ ഉടമസ്ഥരാകാം എന്ന സൗകര്യവും ബി.സി.സി.ഐ മുന്നോട്ടുവെച്ചിട്ടുണ്ട്.
വ്യക്തി എന്ന നിലയിൽ ലേലത്തിന് പങ്കെടുക്കുന്നവരുടെ വാർഷിക വരുമാനം 3000 കോടി ആയിരിക്കണമെന്നും കമ്പനികൾ ചേർന്നിട്ടാണെങ്കിൽ ഓരോ കമ്പനിയുടേയും വാർഷിക വരുമാനം 2500 ആയിരിക്കണമെന്നുമാണ് നിബന്ധന.
ഇതിനിടെ അദാനിഗ്രൂപ്പും ഗോയങ്കഗ്രൂപ്പുമാണ് ശക്തമായി രംഗത്തുള്ളത്. പൂനെയുടെ റൈസിംഗ് പൂനെ പൂപ്പർജയന്റ്‌സിന്റെ ഉടമസ്ഥത ഗോയങ്കയ്‌ക്കാണ്. ഒപ്പം ഫുട്‌ബോളിലെ ഐ.എസ്.എൽ ഫ്രാഞ്ചൈസി എ.ടി.കെ മോഹൻബഗാന്റേയും ഉടമസ്ഥർ നിലവിൽ ഗോയങ്ക ഗ്രൂപ്പാണ്. സ്റ്റേഡിയങ്ങളുടെ കാര്യത്തിൽ ഗുജറാത്തും ലക്‌നൗവുമാണ് മുൻഗണനാക്ര മത്തിലുള്ളത്. ഇവർക്കൊപ്പം ഇൻഡോർ, കട്ടക്ക്, ധർമ്മശാല, പൂനെ എന്നിവയും പരിഗണനയിലുണ്ട്. ഇത്തരം മേഖലകളിൽ നിന്നുള്ള കമ്പനികൾക്കാണ് മുൻഗണന.
















Comments