കിന്നർ: ഹിമാലയ സാനുക്കളിൽ മഞ്ഞുമലയിടഞ്ഞ് മൂന്ന് സാഹസിക പർവ്വതാരോഹകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അപകടത്തിൽപ്പെട്ട പത്തുപേരെ രക്ഷപെടുത്തിയതായി ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് അറിയിച്ചു. പർവ്വതാരോഹക സംഘത്തിലെ രാജേന്ദ്ര പഥക്, അശോക് ഭലേറാവു, ദീപക് റാവു എന്നിവരാണ് മരണപ്പെട്ടതെന്ന് ഐ.ടി.ബി.പി അറിയിച്ചു.
‘മൂന്ന് പർവ്വതാരോഹകർ ഹിമാലയത്തിലെ മഞ്ഞുമലയിടിച്ചിൽപെട്ട് കൊല്ലപ്പെട്ടു. പത്തുപേരെയാണ് രക്ഷിക്കാനായത്. 15000 അടി ഉയരത്തിൽ പർവ്വതാരോഹക സംഘം എത്തിയപ്പോഴാണ് മലയിടിഞ്ഞത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് മഞ്ഞിനടിയിൽപ്പെട്ടവരെ കണ്ടെത്തിയത്.’ഐ.ടി.ബി.പി അധികൃതർ അറിയിച്ചു.
ഹിമാലയത്തിലെ കിന്നർ ജില്ലയിലെ രോഹ്റു ഗ്രാമത്തിൽ നിന്നും ബുറുവാ ഗ്രാമത്തിലേ ക്കാണ് ഒക്ടോബർ 17ന് സംഘം യാത്ര തിരിച്ചത്. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് സംഘ ത്തിന് വഴിതെറ്റിയെന്നാണ് കണ്ടെത്തൽ. ബുറുവാ കാണ്ട ടോപ് എന്ന് വിളിക്കുന്ന മേഖലയിൽ നിന്നാണ് സൈന്യത്തിന് പർവ്വതാരോഹകരെ കണ്ടെത്താനായത്. 13 പേരിൽ 12 പേർ മഹാ രാഷ്ട്രയിൽ നിന്നുള്ളവരും ഒരാൾ കൊൽക്കത്ത നിവാസിയുമാണെന്ന് സൈന്യം അറിയിച്ചു.
Comments