ഇസ്ലാമാബാദ് : ടി ട്വന്റി ലോകകപ്പിലെ പാകിസ്താന്റെ വിജയത്തെ കാഫിറുകളുടെ പരാജയമെന്ന് വിശേഷിപ്പിച്ച് പാക് മുൻ ക്രിക്കറ്റ് താരവും, കമന്റേറ്ററുമായ ബാസിദ് ഖാൻ. പാക് ക്യാപ്റ്റൻ ബാബർ അസമിനെ അഭിമുഖം ചെയ്യുന്നതിനിടെയായിരുന്നു ഖാന്റെ പരാമർശം. സംഭവത്തിൽ ഖാനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
ഞായറാഴ്ച നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യയെ പാകിസ്താൻ പരാജയപ്പെടുത്തിയത്. ഇതിന് പിന്നാലെയായിരുന്നു ഖാൻ അസമിനെ അഭിമുഖം ചെയ്തത്. മത്സരത്തിൽ ‘ഇന്ത്യയ്‌ക്ക് മേലുള്ള പാകിസ്താന്റെ വിജയം കാഫിറുകളുടെ പരാജയം തന്നെ’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു ഖാൻ അഭിമുഖം ആരംഭിച്ചത്. പരാമർശം കേട്ട് ചിരിച്ച അസം എല്ലാം അള്ളാഹുവിന്റെ കൃപയെന്ന് മറുപടിയും പറഞ്ഞു.
ഇതിന്റെ ദൃശ്യങ്ങൾ പാക് ട്വിറ്റർ അക്കൗണ്ടുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഖാന്റെ പരാമർശത്തിനെതിരെ ഇന്ത്യക്കാരിൽ നിന്നും ക്രിക്കറ്റ് ആരാധകരിൽ നിന്നും വ്യാപക പ്രതിഷേധമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഉയരുന്നത്.
നേരത്തെ ടീമംഗങ്ങളെ അഭിനന്ദിക്കുന്നതിനിടെ പാക് മന്ത്രി ഷെയ്ഖ് റഷീദ് ലോകകപ്പിലെ വിജയം ഇസ്ലാമിന്റെ വിജയമാണെന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാക് ക്യാപറ്റനുമൊത്തുള്ള ബാസിദ് ഖാന്റെ അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
കാഫിർ എന്നാൽ ഇസ്ലാമിക നിഖണ്ഡുവിൽ കപടവിശ്വാസി ( അല്ലാഹുവിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാത്തയാൾ ) എന്നാണ് അർത്ഥം. പാകിസ്താനിലെ ഇതര മതസ്ഥരെ തീവ്ര ഇസ്ലാമിസ്റ്റുകൾ കാഫിർ എന്ന പദം ഉപയോഗിച്ച് വിശേഷിപ്പിക്കാറുണ്ട്.
















Comments