ബാഗ്ദാദ് : അടിമയായി വാങ്ങിയ അഞ്ചുവയസ്സുകാരി ക്രൂര പീഡനമേറ്റ് മരിച്ച കേസിൽ ഐ എസ് വധുവിന് 10 വർഷം കഠിന തടവ് . മുസ്ലീം മതം സ്വീകരിച്ച് ഐ എസ് ഭീകര സംഘടനയിൽ ചേർന്ന ജർമ്മൻ സ്വദേശിനി ജെന്നിഫർ വെനിഷിനാണ് സുപ്പീരിയർ റീജിയണൽ കോടതിയിലെ പ്രിസൈഡിംഗ് ജഡ്ജി റെയ്‌നോൾഡ് ബെയർ തടവ് ശിക്ഷ വിധിച്ചത് .
2015ൽ ഐഎസ് അധീനതയിലുള്ള ഇറാഖിലെ മൊസൂളിൽ താമസിക്കുമ്പോഴാണ് വെനിഷിന്റെ ഭർത്താവ് താഹ അൽ-ജുമൈലി ഒരു യസീദി സ്ത്രീയെയും കുട്ടിയെയും വീട്ടുജോലിക്കാരായി “വാങ്ങിയത് ” .
പെൺകുട്ടിയും , അമ്മ നോറയും ഐ എസിന്റെ തടവുകാരായിരുന്നു . വളരെ ക്രൂരമായാണ് വെനീഷ് ഇവരോട് പെരുമാറിയിരുന്നത് . നനഞ്ഞ കിടക്കയിലാണ് പെൺകുട്ടിയെ വെനീഷ് കിടത്തിയിരുന്നത് . ഇതേ തുടർന്ന് കുട്ടിയ്‌ക്ക് അസുഖം പിടിപെടുകയും ചെയ്തു . വെനീഷിന്റെ ഭർത്താവ് താഹ കുട്ടിയെ ചങ്ങലയ്‌ക്കിട്ടു. കഠിനമായ ചൂടിൽ വെള്ളം നൽകാതെ കുട്ടിയെ കിടത്തിയത് മൂലം ദാഹിച്ച് വലഞ്ഞാണ് കുട്ടി മരണപ്പെട്ടതെന്നും ജർമ്മൻ പ്രോസിക്യൂട്ടർമാർ കോടതിയെ അറിയിച്ചു.
യസീദി സമൂഹത്തെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ പീഡിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യമായി വന്ന ശിക്ഷാവിധിയാണിതെന്ന് കോടതി പ്രസ്താവിച്ചു. താഹയും ഫ്രാങ്ക്ഫർട്ടിൽ വിചാരണ നേരിടുകയാണ് . അവിടെ നവംബർ അവസാനത്തോടെ വിധി വരും.
വിചാരണ വേളയിൽ പെൺകുട്ടിയെ രക്ഷിക്കാതിരുന്നത് എന്താണെന്ന ചോദ്യത്തിന് ഭർത്താവ് തന്നെ ഉപദ്രവിക്കുമെന്ന ഭയം മൂലമാണെന്നായിരുന്നു വെനീഷിന്റെ മറുപടി.
















Comments