ന്യൂഡൽഹി : ടി ട്വന്റി ലോക കപ്പിലെ പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവർക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ. ഇത്തരക്കാർക്ക് ഇന്ത്യക്കാരായി തുടരാൻ അർഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാകിസ്താന്റെ വിജയത്തിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവർക്ക് ഇന്ത്യക്കാരായി തുടരാൻ അർഹതയില്ല. ഞങ്ങൾ ഞങ്ങളുടെ ചുണക്കുട്ടികൾക്കൊപ്പം നിൽക്കും.- ഗംഭീർ ട്വീറ്റ് ചെയ്തു. #Shameful എന്ന ഹാഷ് ടാഗ് ഓടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.
ലോകകപ്പിൽ ആദ്യമായാണ് പാകിസ്താനോട് ഇന്ത്യ പരാജയപ്പെടുന്നത്. കളിയിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെ വിവിധയിടങ്ങളിൽ ചിലർ പടക്കം പൊട്ടിക്കുകയും വിജയം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതിൽ വിമർശനവുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സേവാംഗ് ഉൾപ്പെടെ നിരവധി പേർ രംഗത്ത് വന്നിട്ടുണ്ട്.
Those bursting crackers on Pak winning can’t be Indian! We stand by our boys! #Shameful
— Gautam Gambhir (@GautamGambhir) October 25, 2021
















Comments