തിരുവനന്തപുരം : മുല്ലപ്പെരിയാർ വിഷയത്തിൽ ഇപ്പോൾ നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സോഷ്യൽ മീഡിയ. സമൂഹമാദ്ധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജപ്രചരണം നിയമപരമായി നേരിടണമെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ സാഹചര്യം മനസിലാക്കാതെ സംസാരിക്കുന്ന മുഖ്യമന്ത്രിയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴയാണ്.
വെറും 125 വർഷം പഴക്കമുളള ഡാമിനെതിരെ വ്യാജ പ്രചാരണം നടത്തരുത് എന്ന് പറഞ്ഞുകൊണ്ട് ഹെലികോപ്റ്ററിൽ കയറുന്ന പിണറായി വിജയന്റെ ചിത്രമാണ് ഉളളത്. ഇല്ലാത്ത പൈസ കൊടുത്ത വാടകയ്‌ക്ക് എടുത്തത് നന്നായി എന്നും ട്രോളിൾ പറയുന്നു. ആരും പേടിക്കണ്ട എല്ലാവരും ഓടിക്കോ എന്ന് പറഞ്ഞുകൊണ്ട് ഹെലകോപ്റ്ററിലേക്ക് കാല് എടുത്ത് വെക്കുന്ന മുഖ്യമന്ത്രിയെയും ചിത്രത്തിൽ കാണാം. ഇത്തരത്തിൽ നിരവധി ട്രോളുകളാണ് പിണറായി വിജയനെതിരെ വരുന്നത്.
മുല്ലപ്പെരിയാർ സുരക്ഷയുമായി ബന്ധപ്പെട്ട പ്രചാരണങ്ങൾ പൂർണ്ണമായും തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി നിയമസഭയിൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. മുല്ലപ്പെരിയാർ അപകടത്തിലാണെന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തുന്നു. ഇതാ അപകടം വരുന്നു എന്ന തരത്തിലാണ് ഭീതി പരത്തുന്നത്. അത്തരം സാഹചര്യം നിലവിലില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ട് ഡികമ്മീഷൻ ചെയ്യണമെന്ന് ആവശ്യപ്പെട്ട വലിയ ക്യാമ്പെയിനാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അണക്കെട്ട് പൊട്ടിയാൽ കേരളത്തിൽ അഞ്ച് ജില്ലകൾ പൂർണമായും തകരും. കേരളം വെള്ളത്തിൽ മുങ്ങിപ്പോകും എന്നതും യാഥാർത്ഥ്യമാണെന്ന് ജനങ്ങൾ പറയുന്നു.
















Comments