പാക് മാദ്ധ്യമപ്രവർത്തക അറൂസ ആലത്തിനൊപ്പമുള്ള സോണിയയുടെ ചിത്രങ്ങൾ പുറത്ത്: സോണിയയ്ക്കും ഐഐഎസ്ഐ ബന്ധമുണ്ടോ എന്ന് അമരീന്ദർ സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാക് മാദ്ധ്യമപ്രവർത്തക അറൂസ ആലത്തിനൊപ്പമുള്ള സോണിയയുടെ ചിത്രങ്ങൾ പുറത്ത്: സോണിയയ്‌ക്കും ഐഐഎസ്ഐ ബന്ധമുണ്ടോ എന്ന് അമരീന്ദർ സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2021, 08:02 pm IST
Facebook
Twitter
WhatsAppTelegram

പഞ്ചാബ്: പാക് മാദ്ധ്യമപ്രവർത്തക അറൂസ ആലം ഐഎസ്‌ഐ ഏജന്റാണെന്ന ആരോപണത്തിൽ ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ എതിർവാദത്തിൽ മറുപടിയില്ലാതെ കോൺഗ്രസ്. കോൺഗ്രസിന്റെ നിരവധി നേതാക്കൾക്കൊപ്പമുള്ള അറൂസ ആലത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചാണ് അമരീന്ദർ സിംഗ് ആരോപണമുന്നയിച്ചിരിക്കുന്നത്.

കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കൊപ്പമുള്ള ചിത്രമാണ് ക്യാപ്റ്റൻ പങ്കുവെച്ചതിൽ ഏറെ നിർണ്ണായകം.മറ്റു രാഷ്‌ട്രീയ പാർട്ടിയിലെ നേതാക്കളോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പ്രചരിപ്പിക്കുന്നുണ്ട്. ഇവർക്കെല്ലാം ഐഎസ്‌ഐ ഏജന്റുമാരുമായി ബന്ധമുണ്ടെന്ന് കോൺഗ്രസ് സംശയിക്കുന്നുണ്ടോ എന്നും ക്യാപ്റ്റൻ ചോദിച്ചു. നിരവധി രാഷ്‌ട്രീയക്കാരുടെയും ബോളിവുഡ് താരങ്ങളുടെയും ചിത്രങ്ങളും അദ്ദേഹം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

അറൂസയ്‌ക്കൊപ്പമുള്ള 14 പേരുടെ ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. മുൻ എസ്പി നേതാവ് അമർ സിംഗ്, മുൻ ധനമന്ത്രി യശ്വന്ത് സിൻഹ, മുൻ നിയമമന്ത്രി അശ്വിനി കുമാർ, നടൻ ശത്രുഘ്നൻ സിൻഹ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. ബോളിവുഡ് താരം ദിലീപ് കുമാർ, ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ മഹേഷ് ഭട്ട്, മുൻ ഇന്ത്യൻ കമാൻഡർ ജനറൽ അറോറ, പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ജെഎൻ ദീക്ഷിത്, പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ശിവ് ശങ്കർ മേനോൻ, മുൻ പഞ്ചാബ് ഗവർണർ ജനറൽ റോഡ്രിഗസ് എന്നീ പ്രമുഖരോടൊപ്പമുള്ള ചിത്രങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്.

പാക് മാദ്ധ്യമപ്രവർത്തക അറൂസ ആലമിന് പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. അമരീന്ദർ സിംഗിന് അറൂസ ആലവുമായി അടുത്തബന്ധമുണ്ടെന്നും ഇക്കാര്യത്തിലും അന്വേഷണം വേണമെന്നും പഞ്ചാബ് കോൺഗ്രസ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ആരോപണത്തെ തുടർന്ന് അന്വേഷണത്തിന് സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടിരുന്നു.

കഴിഞ്ഞ 16 വർഷമായി കേന്ദ്രത്തിന്റെ അനുമതിയോടെ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ആലം. ഇക്കാലയളവിൽ കേന്ദ്ര സർക്കാരിലെ മുതിർന്ന നേതാക്കളുമായി ആലം ബന്ധം പുലർത്തിയിരുന്നു. ഇവരെല്ലാം ഐഎസ്ഐയുമായി ഒത്തുകളിച്ചെന്നാണോ കോൺഗ്രസ് പറയുന്നതെന്നും അമരീന്ദർ സിംഗ് ചോദിച്ചു. തന്നെ വ്യക്തിപരമായി തേജോവധം ചെയ്യുകയാണ് പഞ്ചാബ് കോൺഗ്രസ് നേതൃത്തിലെ ചിലരുടെ ലക്ഷ്യമെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെയാണ് അറൂസ ആലത്തിന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുമായും അടുപ്പമുണ്ടെന്ന ചിത്രങ്ങൾ അദ്ദേഹം പുറത്തുവിട്ടത്.പഞ്ചാബ് കോൺഗ്രസ് പ്രസിഡണ്ട് നവജ്യോത് സിംഗ് സിദ്ദുവിന്റെ ഭാര്യയാണ് അമരീന്ദറിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

Tags: soniaamareedar singh
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies