മക്കൾക്ക് വ്യത്യസ്തങ്ങളായ പേരിടണമെന്ന് അഗ്രഹിക്കുന്നവരാണ് അച്ഛനമ്മമാർ.ഏറെ തെരച്ചിലിനൊടുവിൽ അവർ കൗതുകമുണർത്തുന്ന പേരുകൾ കണ്ടുപിടിച്ചും നിർമ്മിച്ചുമെല്ലാം തങ്ങളുടെ കുട്ടികൾക്കിടുന്നു. ഇവിടെ ഇന്തോനേഷ്യക്കാരനായ ഒരുവ്യക്തി തന്റെ മകന് പേരിടുമ്പോൾ അല്പം കടന്നുചിന്തിച്ചു.ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷങ്ങരങ്ങളെല്ലാം ചേർത്തുവെച്ച് അദ്ദേഹം മകന് ഒരു പേരിട്ടു. 12 വയസുകാരനായ മകന്റെ പേര് എബിസിഡിഇഎഫ് ജി എച്ച്‌ഐജെകെ സുസു
12 വയസുകാരനായ ആൺകുട്ടി കൊറോണ വാക്‌സിൻ രജിസ്‌ട്രേഷൻ കേന്ദ്രത്തിലെത്തിയപ്പോഴാണ് പേര് പുറത്തറിഞ്ഞത്.പൂരിപ്പിക്കാനായി നൽകിയ ഫോമിൽ ആൺകുട്ടി തന്റെ പേര് കൃത്യമായി എഴുതി നൽകി. എന്നാൽ ഫോം പരിശോധിച്ച ആരോഗ്യപ്രവർത്തകർ ഇത് കുട്ടിയുടെ കുസൃതി ആണെന്ന് കരുതി ശാസിച്ചു.
കുട്ടിയുടെ പിതാവ് വന്ന് ആരോഗ്യപ്രവർത്തകരെ സർട്ടിഫിക്കറ്റുകൾ കാണിച്ചപ്പോഴാണ് കുട്ടിയുടെ യഥാർത്ഥ പേര് തന്നെയാണ് എബിസിഡിഇഎഫ് ജി എച്ച്‌ഐജെകെ സുസു എന്ന് മനസിലായത്.ക്രോസ് വേഡ് പസിലുകളോടുള്ള ഇഷ്ടം കൊണ്ടാണ് മകന് ഇങ്ങനെ ഒരു പേര് നൽകിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. തന്റെ മറ്റു മക്കൾക്ക് എൻഒപിക്യു ആർഎസ്ടിയുവി എന്നും എക്‌സ്‌വൈഇസഡ് എന്നും പേരുകൾ നൽകാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങി അറ്റൂർ എന്ന് തുടങ്ങുന്ന പേരുകൾ നൽകുകയായിരുന്നു.
Comments