ലക്നൗ : ടി20 ലോകകപ്പ് മത്സരത്തിൽ പാകിസ്താൻ വിജയിച്ചതിന് പിന്നാലെ പാക് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയ മൂന്ന് വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തു . ആഗ്രയിലെ രാജാ ബൽവന്ത് സിംഗ് എഞ്ചിനീയറിംഗ് കോളേജിലെ കശ്മീരി വിദ്യാർത്ഥികൾക്കെതിരെയാണ് കേസെടുത്തത് . മൂന്നാം വർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി അർഷാദ് യൂസഫ്, നാലാം വർഷ വിദ്യാർത്ഥികളായ ഇനായത്ത് അൽത്താഫ് ഷെയ്ഖ്, ഷൗക്കത്ത് അഹമ്മദ് ഗനായ് എന്നിവർക്കെതിരെയാണ് ആഗ്രയിലെ ജഗദീഷ്പുര പോലീസ് കേസ് രജിസ്റ്റർ ചെയ്തത് .
ടി20 മത്സരത്തിൽ പാകിസ്താൻ വിജയിച്ച ശേഷം കശ്മീരി വിദ്യാർത്ഥികളായ ഇവർ വാട്‌സ്ആപ്പിൽ സ്റ്റാറ്റസ് ഇടുകയും, പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തുകയും ചെയ്തു. ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് തൊട്ടുപിന്നാലെ, യുവമോർച്ച പ്രവർത്തകർ കോളേജിലെത്തി പ്രതിഷേധപ്രകടനം നടത്തി . ജില്ലാ മജിസ്‌ട്രേറ്റ് ലോഹമാണ്ഡി സൗരഭ് സിംഗ് വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് പ്രതിഷേധം അവസാനിച്ചത് . തുടർന്ന് കോളേജ് അധികൃതർ മൂവരെയും സസ്പെൻഡ് ചെയ്തു . മൂന്ന് വിദ്യാർത്ഥികളെയും സസ്‌പെൻഡ് ചെയ്യാൻ ഹോസ്റ്റൽ കമ്മിറ്റിയും തീരുമാനിച്ചു
ആർബിഎസ് എഞ്ചിനീയറിംഗ് ടെക്‌നിക്കൽ കാമ്പസിൽ കശ്മീരിൽ നിന്നെത്തിയ 11 വിദ്യാർത്ഥികളുടെയും പഠനം പ്രധാനമന്ത്രി സ്കോളർഷിപ്പ് സ്കീമിന് കീഴിലാണ് നടക്കുന്നത് . കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം പഠിക്കാനാണ് സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികളും എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയർത്തിയ മൂന്ന് കശ്മീരി വിദ്യാർത്ഥികളുടെ റിപ്പോർട്ടും ഇൻസ്റ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേഷൻ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷന് അയച്ചിട്ടുണ്ട്. ഇവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന
















Comments