ഇടുക്കി : മുല്ലപ്പെരിയാറിൽ രണ്ടാമത്തെ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് 138.05 അടിയിലെത്തിയതോടെയാണ് രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.സെക്കൻഡിൽ 5,800 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.
അണക്കെട്ട് തുറന്നുവിടുന്നത് സംബന്ധിച്ച് എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായിട്ടുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. പ്രതികൂലമായി ബാധിക്കുന്ന യാതൊരു സാഹചര്യവും നിലവിലില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം അണക്കെട്ട് തുറക്കുവാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചു.മഞ്ഞുമല വില്ലേജ് ഓഫീസിൽ ആളുകളെ ഒഴിപ്പിക്കാൻ വാഹനങ്ങൾ ക്രമീകരിച്ചുതുടങ്ങി. പ്രദേശത്ത് മുന്നറിയിപ്പ് അനൗൺസ്‌മെന്റ് നൽകിതുടങ്ങി. താഴ്ന്ന പ്രദേശത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
Comments