ന്യൂഡൽഹി: ഇന്ത്യൻ സേനകൾ ആധുനിക കാലഘട്ടത്തിലെ എല്ലാ വെല്ലുവിളി കളേയും നേരിടാൻ തയ്യാറാകണമെന്ന് ജനറൽ ബിപിൻ റാവത്. ആഗോള തലത്തിൽ നമ്മുടെ ശത്രുരാജ്യങ്ങൾ ഏറ്റവും അത്യാധുനിക ആയുധങ്ങളും സാങ്കേതിക സംവിധാനങ്ങളുമാണ് ഉപയോഗിക്കുന്നത് അതിനെ നേരിടാൻ മൂന്ന് സേനകളും മികച്ച ആയുധങ്ങൾ സ്വന്തമാക്കണമെന്നും സംയുക്ത കരസേനാ മേധാവി പറഞ്ഞു.
ടെർമിനൽ ബാലിസ്റ്റിക് റിസർച്ച് ലാബോറട്ടറിയിലെ ജീവനക്കാരുടെ സമ്മേള നത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ മൂന്ന് സേനകളുടേയും മേധാവിയായ ജനറൽ ബിപിൻ റാവത്. ഗവേഷണസ്ഥാപനങ്ങൾ ഓരോ നിമിഷവും ആഗോള വെല്ലുവിളികൾ നേരിടാൻ പാകത്തിനുള്ള ആയുധങ്ങൾ സൈന്യത്തി നായി കണ്ടെത്താനാണ് പരിശ്രമിക്കേണ്ടതെന്നും റാവത് പറഞ്ഞു.
അടിയന്തിര സാഹചര്യമാണ് നിലവിലുള്ളത്. അതിർത്തികളെല്ലാം തീർത്തും സംഘർഷഭരിതമാണെന്നും സൈന്യത്തിന് വേണ്ടത് ഏത് വെല്ലുവിളികളേയും നേരിടാനുള്ള ആയുധങ്ങളാണെന്നും ജനറൽ റാവത് ഓർമ്മിപ്പിച്ചു. അപകടം മുൻകൂട്ടികാണാനുള്ള ഉപകരണങ്ങളും അനിവാര്യമാണെന്നും ബിപിൻ റാവത് പറഞ്ഞു.
Comments